HOME
DETAILS
MAL
യൂത്ത് ലീഗ് അപലപിച്ചു
backup
June 24 2017 | 20:06 PM
ന്യൂഡല്‍ഹി: ഹരിയാനയില്‍ ട്രെയിനില്‍ യാത്ര ചെയ്തവരെ ആക്രമിക്കുകയും 16 കാരനെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അപലപിച്ചു.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് മൂന്നു പേരെ മര്‍ദിച്ച് പുറത്തേക്കെറിയുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. ഏതാനും ദിവസം മുന്‍പാണ് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ചെറുപ്പക്കാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയത്. എല്ലാ സംഭവങ്ങളിലും ഇരകള്‍ മുസ്്ലിംകള്‍ തന്നെയാകുന്നത് യാദൃച്ഛികമല്ല. മുസ്്ലിം നാമവും ചിഹ്നങ്ങളും എത് നിമിഷവും കൊല ചെയ്യപ്പെട്ടേക്കാവുന്നതിനുള്ള കാരണമായി മാറുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് യുത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ സാബിര്‍ എം. ഗഫാറും ജനറല്‍ സെക്രട്ടറി സി.കെ സുബൈറും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."