കോതമംഗലം മാര്‍ത്തോമ പളളിക്കു മുമ്പില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തെ തടഞ്ഞു, സംഘര്‍ഷാവസ്ഥ
കോതമംഗലം: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ പ്രവേശിക്കുന്നതിന് വേണ്ടി കോതമംഗലം മാര്‍ത്തോമാ ചെറിയ പളളിയിലെത്തിയ വിശ്വാസികളെ തടഞ്ഞതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ.
ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ വൈദികരുടെയും വിശ്വാസികളുടെയും സംഘം പള്ളിയുടെ മുമ്പിലെത്തിയപ്പോഴായിരുന്നു പ്രശ്നം വഷളായത്.
ഇവരെ എന്നാല്‍ പള്ളിക്കുള്ളിലേക്ക് പ്രവേശിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം.
രണ്ടാഴ്ച മുമ്പ് ഇരുവിഭാഗവും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ റമ്പാനടക്കം നിരവധിപ്പേര്‍ക്ക് പരുക്കേറ്റിരുന്നു.
പള്ളിക്ക് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് പൊലസ്.
വന്‍ പൊലിസ് സംഘത്തിന്റെ കാവലില്‍ പ്രാര്‍ഥനയോടെയാണ് ഓര്‍ത്തഡോക്സ് സംഘം പള്ളിയിലേക്ക് നടന്നെത്തിയത്. യാക്കോബായ വിഭാഗം സംഘടിച്ച് പള്ളിയില്‍ തമ്പടിച്ചിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ആയിരത്തിയഞ്ഞൂറോളം പൊലിസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. കൂടുതല്‍ വനിതാ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."