പകര്‍ച്ചപ്പനിയെ പ്രതിരോധിക്കാന്‍ വടക്കാഞ്ചേരിയില്‍ ബഹുമുഖ പദ്ധതി
വടക്കാഞ്ചേരി: പകര്‍ച്ചപ്പനിയും അതുമൂലമുണ്ടാകുന്ന ദുരന്തങ്ങളും ഇല്ലാതാക്കാന്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിയ്ക്കാന്‍ വടക്കാഞ്ചേരി നഗരസഭ സ്പെഷല്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു. 27 മുതല്‍ 29 വരെ നഗരസഭാതിര്‍ത്തിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.
പൊലിസ്, എക്സൈസ്, ഫയര്‍ഫോഴ്സ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, വ്യാപാരി സമൂഹം, സന്നദ്ധ സംഘടനകള്‍ എന്നിവരെ കണ്ണി ചേര്‍ത്തായിരിക്കും ശുചീകര ണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുക. 27ന് കാലത്ത് 8 ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന് ജില്ലാ ആശുപത്രിയില്‍വച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യും.
അനില്‍ അക്കര എം.എല്‍.എ അധ്യക്ഷത വഹിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ക്ക് 25,000 രൂപ നല്‍കും. എല്ലാ ഡിവിഷനുകളിലും, ഇന്നും നാളെയുമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അയല്‍ സഭാ ഭാരവാഹികള്‍, ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം ചേരു. നഗരസഭയിലെ മുഴുവന്‍ വീടുകളിലേയും കക്കൂസുകളുടെ വെന്റിങ് പൈപ്പില്‍ കൊതുക് വല സ്ഥാപിയ്ക്കാനും തീരുമാനമായി.
നഗരസഭ അതിര്‍ത്തിയിലെ സര്‍ക്കാര്‍ ഓഫിസുകളിലെ മേധാവികളുടെ യോഗം വിളിച്ച് കൂട്ടി ക്രിയാത്മക മായ നടപടികള്‍ കൈകൊള്ളും. 27 ന് വൈകീട്ട് നാലിനാണ് യോഗം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിക്ഷേപിയ്ക്കുന്നവരില് നിന്ന് 5000 രൂപ പിഴ ഈടാക്കും.
ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഉപഹാരം നല്‍കുന്നതിനും തീരുമാനമെടുത്തു. നഗരസഭയു ടെ കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കാലത്ത് എട്ട് മുതല്‍ വൈകീട്ട് ആറ് വരെ പ്രവര്ത്തിപ്പിയ്ക്കുന്നതിനും ധാരണയായി.
ഇതിനാവശ്യമായ ഡോക്ടര്‍മാരേയും, പാരാമെഡിക്കല്‍ സ്റ്റാഫിനേയും നിയമിക്കുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനമെടുത്തു. വൈസ് ചെയര്മാന് എം.ആര്. അനൂപ് കിഷോര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്മാരായ എന്‍.കെ പ്രമോദ്കുമാര്‍, ലൈലാ നസീര്‍, ജയപ്രീത മോഹന്‍, ടി.എന്‍. ലളിത സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."