നവീകരിച്ച കുണ്ടമണ്‍കടവ് റോഡില്‍ അപകടം പതിവാകുന്നു
വട്ടിയൂര്‍ക്കാവ്: റോഡ് നവീകരിച്ചപ്പോള്‍ അപകട പരമ്പരതന്നെ ഉണ്ടാകുന്ന കുണ്ടമണ്‍കടവ് റോഡിലൂടെയുള്ള യാത്ര ജനങ്ങള്‍ക്ക് ഇപ്പോള്‍ ഒട്ടും സുരക്ഷിതമല്ലാതായിരിക്കുന്നു.
പാലോട്ടുവിള ജങ്ഷനില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. പേയാട് ഭാഗത്ത് നിന്ന് വരികയായിരുന്ന മാരുതി കാറില്‍ എതിരെ വന്ന കാര്‍ പെട്ടെന്ന് തിരിച്ചതാണ് അപകടത്തിന് കാരണം.
ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകരുകയും മാരുതി കാര്‍ ഓടിച്ചിരുന്ന അമരവിള സ്വദേശി ജപമണിക്ക് (62)ഗുരുതരമായി പരിക്കേല്‍ക്കുയും രണ്ടാമത്തെ കാറിലെ ഡ്രൈവര്‍ക്കും സ്ത്രീക്കും പരിക്കേല്‍ക്കുകയും ചെയ്തു. വാഹനങ്ങളുടെ വേഗത കൂടുന്നതും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണം. മേപ്പൂക്കട ജങ്ഷനില്‍ ഓട്ടോറിക്ഷയില്‍ എതിരെ വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ച് വീട്ടമയ്ക്കും മകള്‍ക്കും ഓട്ടോറിക്ഷാ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റത് ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്താണ്.
ഗുരുതരമായി പരിക്കേറ്റ കിള്ളി സ്വദേശിനിയായ വീട്ടമ്മ ഇപ്പോഴും ചികില്‍സയിലാണ്. തകര്‍ന്ന് തരിപ്പണമായിരുന്ന റോഡ് നവീകരിച്ചത് ഒരു വര്‍ഷം മുമ്പാണ്. നേരത്തെ കുഴികളില്‍ തെന്നി വീണായിരുന്നു അപകടമെങ്കില്‍ ഇപ്പോള്‍ അമിതവേഗംമൂലം നിയന്ത്രണംവിട്ടാണ് പരസ്പരം വാഹനങ്ങള്‍ ഇടിക്കുന്നത്.
റോഡ് വീതികൂട്ടി നവീകരണത്തിന് ശേഷം 9 പേരുടെ ജീവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൊലിഞ്ഞിട്ടുണ്ട്. പേയാട് അടുത്തടുത്ത സംഭവങ്ങളില്‍ രണ്ട് സ്ത്രീകള്‍ ബസ് കയറി മരിക്കുകയും കുളക്കോട് വളവില്‍ അന്യസംസ്ഥാന തൊഴിലാളി ബൈക്ക് ഇടിച്ച് മരിക്കുകയും ചെയ്തത് അടുത്തിടെയാണ്.
കരിപ്പൂര് പെട്രോള്‍ പമ്പിന് സമീപം അപകടങ്ങളും മരണവും തുടര്‍ക്കഥയായിട്ടുണ്ട്. റോഡിന്റെ വീതി കുറവും എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണം.
റോഡിന് 7 മീറ്റര്‍ വീതി ചില ഭാഗങ്ങളിലുണ്ടെങ്കിലും വളവുകള്‍ അപകടകെണികളാകാറുണ്ട്. വാഹനങ്ങളുടെ പെരുപ്പവും അമിതവേഗതയും ചെറുക്കുന്നതിന് നിര്‍ദ്ദിഷ്ട വീതി റോഡിന് അനിവാര്യമാണ്.
റോഡ് നവീകരിച്ചപ്പോള്‍ അപകടങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. പേയാട്, തച്ചോട്ടുകാവ്, കരിപ്പൂര്, പാലോട്ടുവിള, മേപ്പൂക്കട, അന്തിയൂര്‍ക്കോണം ഭാഗങ്ങളില്‍ റോഡിന് ഇരുവശവും ഇരുചക്രവാഹനങ്ങളും കാര്‍, മിനിലോറി, ടെമ്പോ എന്നിവയുടെ പാര്‍ക്കങ്ങ് കേന്ദ്രമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."