കാര്‍ത്തിക്കിനും രാഗുലിനും കിരീടം
ഗ്രേറ്റര്‍ നോയിഡ: 21 ാമത് ജെ.കെ ടയര്‍ എഫ്.എം.എസ്.സി.ഐ ദേശീയ റേസിങ് ചാംപ്യന്‍ഷിപ്പില്‍ ചെന്നൈ താരങ്ങളായ കാര്‍ത്തിക് തരാനിക്കും രാഗുല്‍ രംഗസാമിക്കും കിരീടം. ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ രണ്ടു ദിവസങ്ങളിലായി നടന്ന ഫൈനല്‍ റൗണ്ട് മത്സരങ്ങളില്‍ യൂറോ ജെ.കെ 2018 വിഭാഗത്തിലാണ് കാര്‍ത്തിക് തരാനി കിരീടം ചൂടിയത്. മുംബൈയുടെ നയന്‍ ചാറ്റര്‍ജി രണ്ടാം സ്ഥാനവും അശ്വിന് ദത്ത മൂന്നാം സ്ഥാനവും നേടി.
ആദ്യ മൂന്ന് റൗണ്ടുകളില്‍ മുന്നില്‍ നിന്ന വിഷ്ണു പ്രസാദിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് എല്‍.ജി.ബി ഫോര്‍ വിഭാഗത്തില്‍ രാഗുല്‍ രംഗസാമി ജേതാവായത്. രോഹിത് ഖന്നക്കാണ് മൂന്നാം സ്ഥാനം. അവസാന റേസിനിറങ്ങുമ്പോള് ആറു പോയിന്റിന്റെ വ്യക്തമായ ലീഡുണ്ടായിരുന്ന നിലവിലെ ചാംപ്യനായ വിഷ്ണുവിന് മത്സരത്തിനിടെയുണ്ടായ പിഴവാണ് കിരീടം നഷ്ടമാക്കിയത്.
ജിഗര്‍ കപ്പ് വിഭാഗത്തില്‍ ജോസഫ് മാത്യു കിരീടം നിലനിര്‍ത്തിയപ്പോള്‍ മാല്സോംഡംഗ്ലിയാന, സയ്യിദ് മുസമ്മില്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഏഷ്യാകപ്പ് ഓഫ്റോഡ് റേസ് വിഭാഗത്തിലും മാല്സോംഡംഗ്ലിയാന വിജയിച്ചു. ജെ.കെ സൂപ്പര്‍ ബൈക്ക് കപ്പ് 600 സി.സി വിഭാഗത്തില്‍ വിജയ് സിങും 1000 സി.സി വിഭാഗത്തില്‍ ദിലീപ് ലല്‍വാനിയും വിജയം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."