മേയര്‍ക്ക് അഭിനന്ദന പ്രവാഹം
തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റിപദ്ധതിയില്‍ തലസ്ഥാന നഗരിയെ ഒന്നാമതെത്തിച്ച മേയര്‍ വി.കെ പ്രശാന്തിന് നഗരസഭാ കൗണ്‍സിലിന്റെ അഭിനന്ദന പ്രവാഹം.
പ്രതിപക്ഷവും കോണ്‍ഗ്രസ് അംഗങ്ങളും ഒന്നടങ്കം മേയറെ അഭിനന്ദിച്ചു. പദ്ധതിയ്ക്ക് അനുമതി ലഭിച്ചതിന്റെ സന്തോഷം ലഡു നല്‍കിയാണ് നഗരസഭയും പ്രതിപക്ഷവും പ്രകടിപ്പിച്ചത്. സാധാരണ കൗണ്‍സില്‍ യോഗങ്ങളുടെ തുടക്കം മുതല്‍ വാക്കേറ്റവും ബഹളവുമാണ് സ്ഥിരം കാഴ്ച്ചകള്‍ എന്നാല്‍ ഇന്നലെ ബി.ജെ.പിയും യു.ഡി.എഫും ഒരുപോലെ മേയറെ വാനോളം പുകഴ്ത്തി, മേയറുടെ കഠിനപ്രയത്‌നത്തിന്റെയും ഒരേ മനസോടുകൂടിയ കൗണ്‍സിലര്‍മാരുടെ പ്രവര്‍ത്തനവുമാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നഗരത്തെ എത്തിക്കാന്‍ കാരണമെന്ന് ബി.ജെ.പിയും കോണ്‍ഗ്രസും പറഞ്ഞു.
തലസ്ഥാനത്തിന്റെ സ്വപ്ന പദ്ധതി നേടിയെടുക്കാന്‍ നൂറ് വാര്‍ഡിന്റെയും കൗണ്‍സിലര്‍മാര്‍ ഒന്നങ്കം പ്രവര്‍ത്തിച്ചു എന്ന് മേയര്‍ പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെയാണ് നമ്മളിത് നേടിയതെന്നും പദ്ധതിയുടെ തുടര്‍ നടപടികളിലും ഈ ആവേശം കെടാതെ കാക്കണമെന്നും മേയര്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."