പൈലിങ് പരാതികള്‍ക്ക് സത്യമില്ലെന്ന് ചെന്നൈ ഐ.ഐ.ടി റിപ്പോര്‍ട്ട്
കോവളം: വിഴിഞ്ഞം തുറമുഖ ബെര്‍ത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട് നടന്ന ടെസ്റ്റ് പൈലിങിനെ തുടര്‍ന്ന് സമീപ പ്രദേശത്തെ വീടുകള്‍ക്ക് വിള്ളലുണ്ടായെന്ന പരാതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട്.
വിഴിഞ്ഞം ഇടവകയുടെ പരാതിയെതുടര്‍ന്ന് പ്രദേശത്തെ അന്‍പതോളം വീടുകളില്‍ ഐ.ഐ.ടി സംഘം നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് വീടുകള്‍ക്ക് വിള്ളല്‍ വീണത് പൈലിംഗിനെ തുടര്‍ന്നല്ലെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ഐ.ഐ.ടി സംഘത്തിന്റ പഠന റിപ്പോര്‍ട്ട് വിസിലിനും(വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീ പോര്‍ട്ട് ലിമിറ്റഡ്), തുറമുഖ നിര്‍മാണ കമ്പനിയായ അദാനിക്കും കൈമാറിയത്.
ചെന്നൈ ഐ.ഐ.ടി യിലെ സുന്ദരറെഡിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക വിഭാഗമാണ് പരിശോധന നടത്തിയത്. വിള്ളലുകളില്‍ ഭൂരിഭാഗവും കാലവര്‍ഷത്താലും പഴക്കം കൊണ്ടും ഉണ്ടായവയാണെന്നാണ് കണ്ടെത്തല്‍. വിള്ളലുകള്‍ ഒന്നും തന്നെ അടുത്തകാലത്തുണ്ടായവയല്ല. പൈലിങ് പ്രകമ്പന തോത് അളക്കുന്ന ഉപകരണംങ്ങള്‍ വീടുകളില്‍ ഘടിപ്പിച്ചായിരുന്നു പരിശോധന.
ടെസ്റ്റ്് പൈലിങ് നടന്നത് അനുവദനീയമായ പരിതിക്കുള്ളിലായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ശരിയായ പൈലിങ് നടക്കാന്‍ പോകുന്നത് ടെസ്റ്റ്് പൈലിങ് നടന്നതിനും 200 മീറ്റര്‍ അകലെയായതിനാല്‍ പ്രദേശത്തെ വീടുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടന്നാണ് ഐ.ഐ.ടി സംഘം വ്യക്തമാക്കുന്നത്.
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തുക്കുന്ന എന്‍ജിനയര്‍മാരുടെ ഒരു സ്വതന്ത്ര ഏജന്‍സിയും ഐ.ഐ.ടിക്ക് മുമ്പ് ഇവിടെ പരിശോധന നടത്തിയിരുന്നു. ഇവരുടെ പരിശോധനയിലും സമാനമായ കണ്ടെത്തലായിരുന്നു. യഥാര്‍ത്ഥ പൈലിങ് ആരംഭിക്കുന്നതിനുള്ള സ്വിച്ച് ഓണ്‍ കര്‍മം കഴിഞ്ഞ ജൂണ്‍ ഒന്നിന് മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു. എന്നാല്‍ ഇടവകയുടെ പരാതിയെതുടര്‍ന്ന് പൈലിങ് തുടങ്ങനാകാതെ നിറുത്തിവയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."