ശബരിമലയില്‍ സംഘ്പരിവാര്‍ അജണ്ട നടക്കില്ല: പിണറായി വിജയന്‍
മലപ്പുറം: ശബരിമലയില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും ഇത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം രാഷ്ട്രീയ വിശദീകരണ പൊതുയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച മുഖ്യമന്ത്രി തന്റെ പ്രസംഗത്തിന്റെ ഭൂരിഭാഗവും ശബരിമല വിഷയത്തെ കുറിച്ചാണ് സംസാരിച്ചത്. ശബരിമലയില്‍ പ്രതിഷേധം അതിരുവിട്ടപ്പോഴാണ് സര്‍ക്കാര്‍ ഇടപെട്ടതെന്നും അത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ആചാരങ്ങളുടെ വക്താക്കള്‍ ചമയുന്നവര്‍ ആചാരലംഘനം നടത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ കണ്ടത്.
ശബരിമല പിടിച്ചെടുക്കാനുളള തന്ത്രമാണ് ബി.ജെ.പി സര്‍ക്കുലറിന് പിന്നിലെന്നും ഇത് നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജാതി, മത ഭേദമന്യേ സന്ദര്‍ശനാനുമതിയുള്ള സ്ഥലമാണ് ശബരിമല. ഈ വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്.
രാഹുല്‍ ഗാന്ധിയെ തള്ളി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അമിത് ഷാക്ക് പിന്നാലെ പോകുകയാണ്. രാഹുല്‍ഗാന്ധിയുടെ നിലപാട് വ്യക്തിപരവും അമിത്ഷായുടെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസ് നിലപാടുമാകുന്നത് തീര്‍ത്തും പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രിയായ തന്നെ ചവിട്ടി കടലിലിടാന്‍ എ.എന്‍ രാധാകൃഷ്ണന്റെ കാലിന് നിലവിലുള്ള ബലം മതിയാവില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഒരുപാട് ചവിട്ട് കൊണ്ടിട്ടുള്ള ശരീരമാണ് ഇതെന്നും ഓര്‍മിപ്പിച്ചു. രാധാകൃഷ്ണനോട് പറയാനുള്ളത് സുരേഷ് ഗോപി സിനിമയില്‍ പറഞ്ഞ ഡയലോഗാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."