അഴിമതി; നിസാന്‍ മോട്ടോര്‍സ് ചെയര്മാന് അറസ്റ്റില്‍
ടോക്കിയോ: അഴിമതിക്കേസില്‍ വാഹന നിര്‍മാണ കമ്പനിയായ നിസാന്‍ മോട്ടോര്‍സ് ചെയര്മാന് കാര്‍ലോസ് ഗോണെ ജപ്പാന് പൊലിസ് അറസ്റ്റ് ചെയ്തു. ജാപ്പനീസ് പത്രം 'യോമിയുറി ഡെയിലി' ആണ് വാര്‍ത്ത പുറത്തുവിട്ടത്.
ഗോണ് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി കമ്പനിയുടെ പണം ഉപയോഗിച്ചെന്നും ഗോണിന്റെയും റെപ്രസന്റേറ്റീവ് ഡയരക്ടര്‍ ഗ്രെഗ് കെല്ലിയുടെയും അനധികൃത സാമ്പത്തിക ഇടപാടുകള്‍ ഏഴു മാസമായി അന്വേഷിച്ചുവരികയായിരുന്നുവെന്നും ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ടു നിസാന്റെ ആസ്ഥാനത്തും മറ്റു കേന്ദ്രങ്ങളിലും പ്രോസിക്യൂട്ടര്‍മാര്‍ തെരച്ചില്‍ നടത്തുന്നുണ്ട്.
നേരത്തെ നിസാന്‍ കമ്പനി കടക്കെണിലായിരുന്നപ്പോള് രക്ഷയ്ക്കെത്തിയതു കാര്‍ലോസ് ഗോണാണ്. അദ്ദേഹം കമ്പനിയെ കടക്കെണിയില്‍നിന്നു രക്ഷിക്കുക മാത്രമല്ല, വന്‍ ലാഭത്തിലാക്കുകയും ചെയ്തു. നിസാനു പുറമേ ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ 'റെനോ'യുടെ ചീഫ് എക്സിക്യൂട്ടീവും ചെയര്‍മാനുമാണ് കാര്‍ലോസ് ഗോണ്.
അതിനിടെ ചെയര്‍മാന്റെ അറസ്റ്റോടെ നിസാന്‍ ഓഹരികളില്‍ 13 ശതമാനം ഇടിവുവന്നു. 1999ല്‍ ആണ് കാര്‍ലോസ് ഗോസനെ നിസാനില്‍ ചേരുന്നത്.
ടോക്കിയോ സ്റ്റോക് എക്സ്ചേഞ്ചില്‍ തങ്ങളുടെ വരുമാനം കുറച്ചുകാണിക്കുകയാണ് ഇരുവരും ചെയ്ത കുറ്റം. ഇതുവഴി യഥാര്‍ഥ ശമ്പളത്തുക കുറച്ചുകാണിച്ച് നികുതിവെട്ടിപ്പിനും ശ്രമിച്ചു.
അതേസമയം, റെനോയും നിസാനുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്നു ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."