നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി സഊദിയില്‍
റിയാദ്: ആഗോള നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദിലിറങ്ങി. സൗദി സമയം രാത്രി 11.15 ഓടെ റിയാദ് കിങ് ഖാലിദ് ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ടിലെ റോയല്‍ ടെര്‍മിനലിലാണ് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ മോദി ഇറങ്ങിയത്.
റിയാദ് ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ അല്‍ സഊദും സൗദി പ്രോേട്ടാകാള്‍ ഓഫിസര്‍മാരും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ഡോ. പ്രദീപ് സിങ് രാജ് പുരോഹിത്, ഡിഫന്‍സ് അറ്റാഷെ കേണല്‍ മനീഷ് നാഗ്പാല്‍ എന്നിവരടങ്ങിയ എംബസി സംഘവും വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തി. നസ്‌റിയയിലെ കിങ് സഊദ് ഗസ്റ്റ് പാലസിലാണ് മോദി തമാസിക്കുന്നത്.
#WATCH: Prime Minister Narendra Modi arrives at King Khalid International Airport, he is on a two-day visit to Saudi Arabia. pic.twitter.com/cuwmKd40t9
— ANI (@ANI) October 28, 2019
ദ്വിദിന സന്ദര്‍ശനത്തില്‍ സുപ്രധാന കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. മൂന്നു ദിവസങ്ങളിലായി റിയാദില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമം ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി റിയാദില്‍ എത്തുന്നത്. പ്രധാനമന്ത്രിക്കൊപ്പം ഉന്നതതല നയതന്ത്ര സംഘവും ബിസിനസ് രംഗത്തെ പ്രമുഖരും എത്തിയിട്ടുണ്ട്. ഇന്നത്തെ ഉദ്ഘാടന സമ്മേളനത്തില്‍ മോദി സംസാരിക്കും. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Prime Minister Narendra Modi reached Riyadh in Saudi Arabia with an aim to boost bilateral ties between the two countries in key sectors, including energy and finance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."