സഊദിയില്‍ പൊതുമാപ്പ് കാലാവധി അവസാനിച്ചു
ജിദ്ദ: പൊതുമാപ്പിന്റെ ഇളവില്‍ ഫൈനല്‍ എക്‌സിറ്റ് ലഭിച്ച വിദേശികള്‍ ഉടന്‍ രാജ്യം വിടണമെന്ന് സഊദി പാസ്‌പോര്‍ട്ട് വിഭാഗം അറിയിച്ചു. 90 ദിവസത്തെ പൊതുമാപ്പ് അവസാനിച്ചപ്പോള്‍ ഇതുവരെ നാലേമുക്കാല്‍ ലക്ഷം പേര്‍ പദവി ശരിയാക്കി ഫൈനല്‍ എക്‌സിറ്റ് നേടിയിട്ടുണ്ടെന്നും ജവാസാത്ത് മേധാവി പറഞ്ഞു. പൊതുമാപ്പ് അവസാനിക്കുന്നതോടെ എക്‌സിറ്റ് വിസയും റദ്ദാകും.
നാട്ടിലേക്ക് മടങ്ങാന്‍ സഊദി പാസ്‌പോര്‍ട്ട് വിഭാഗത്തില്‍ നിന്നും ഫൈനല്‍ എക്‌സിറ്റിന് അനുമതി ലഭിച്ച മുഴുവന്‍ പേരും ശവ്വാല്‍ ഒന്നിന് മുന്‍പായി രാജ്യം വിടണം. അല്ലാത്തവര്‍ക്ക് പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കില്ല. ഇവര്‍ക്കെതിരേ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും പാസ്‌പോര്‍ട്ട് വിഭാഗം മേധാവി സുലൈല്‍മാന്‍ അല്‍ യഹ്‌യ വ്യക്തമാക്കി. വിരലടയാളം രേഖപ്പെടുത്തി രാജ്യത്തേക്ക് തിരിച്ചു വരാനാവാത്ത വിധം നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു.
റമദാന്‍ അവസാനിക്കുന്നതോടെ പാസ്‌പോര്‍ട്ട് വിഭാഗം ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും റദ്ദാക്കും. അതോടെ ഇവര്‍ ഇളവിന് അര്‍ഹരല്ലാത്തവരാകും. പിഴ, ജയില്‍ വാസം,നാടുകടത്തല്‍ എന്നിവയാണ് ഇവര്‍ക്കുള്ള ശിക്ഷ. അതിനിടെ നിയമലംഘകരെ പിടികൂടുന്നതിന് ശക്തമായ പരിശോധന ആരംഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, ഔട്ട്പാസിന് അപേക്ഷ സമര്‍പ്പിച്ച ഇന്ത്യക്കാരുടെ എണ്ണം 29,219 ആയെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇതില്‍ മലയാളികളുടെ എണ്ണം രണ്ടായിരത്തിന് താഴെയാണ്. ഇവരില്‍ 28,807 പേര്‍ക്ക് ഔട്ട്പാസ് വിതരണം ചെയ്തതായി ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നൗട്ടിയാല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."