HOME
DETAILS
MAL
70 കുട്ടിപ്പട്ടാളക്കാരെ മ്യാന്മര് മോചിപ്പിച്ചു
backup
June 24 2017 | 21:06 PM
നയ്പിദൊ: 70 കുട്ടിപ്പട്ടാളക്കാരെ മോചിപ്പിച്ചതായി മ്യാന്മര് അധികൃതര്‍ വ്യക്തമാക്കി. ഈ വര്‍ഷത്തെ ആദ്യ കുട്ടിപ്പട്ടാള മോചനമാണിത്. പതിറ്റാണ്ടുകളായി കുട്ടികളെ പട്ടാളത്തിലേക്ക് നിര്‍ബന്ധിതമായി റിക്രൂട്ട് ചെയിതിരുന്ന രാജ്യമാണ് മ്യാന്മര്. അഞ്ചു ലക്ഷത്തോളം വരുന്ന രാജ്യത്തെ സൈനികരില്‍ എത്രകുട്ടികളുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകളില്ല.
2012ല്‍ യു.എന്നുമായി ഒപ്പിട്ട കരാറിന് ശേഷം ഇതുവരെ 850 കുട്ടിപ്പട്ടാളക്കാരെയാണ് രാജ്യം മോചിപ്പിച്ചത്. അര നൂറ്റാണ്ട് കാലത്തെ ഏകാധിപത്യത്തിന് ശേഷമാണ് മ്യാന്മറില് ജനാധിപത്യ രീതിയിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."