HOME
DETAILS

തീപിടിത്ത ഭീഷണി: ലണ്ടനില്‍ അഞ്ചു കെട്ടിടങ്ങള്‍ ഒഴിപ്പിച്ചു സ്‌ഫോടനം പെരുന്നാള്‍ വിപണിയില്‍

  
backup
June 24 2017 | 21:06 PM

%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf-%e0%b4%b2%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%bf%e0%b4%b2


ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറിലുണ്ടായ ദുരന്തം ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പശ്ചിമ ലണ്ടനിലെ ഹൗസിങ് എസ്റ്റേറ്റിലെ വീടുകള്‍ ഒഴിപ്പിച്ചു. അഞ്ചു കെട്ടിടങ്ങളിലായി 4000ലധികം പേരെയാണ് ഒഴിപ്പിച്ചത്. ഗ്രെന്‍ഫെല്‍ ടവറിന്റെ നിര്‍മാണത്തിന് സമാനമാണ് ഇവയെന്ന് അഗ്നിശമനസേനാ വിഭാഗം വ്യക്തമാക്കി. ഇവിടെ താമസിക്കുന്നവരുടെ സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് ഇവര്‍ പറഞ്ഞു.
അതേസമയം അര്‍ധരാത്രിയോടെയാണ് പൊലിസ് വീടുകള്‍ ഒഴിപ്പിച്ചത്. ഇത് പ്രതിഷേധത്തിന് ഇടയാക്കിയത്. പലര്‍ക്കും രാത്രി താമസിക്കാന്‍ ഇടമില്ലാതെ തെരുവുകളിലാണ് കഴിച്ചുകൂട്ടിയത്. 18 വാര്‍ഡുകളുള്ള കാംഡന്‍ കൗണ്‍സിലെ ചാള്‍കോട്‌സ് എസ്റ്റേറ്റിലെ സ്വിസ് കോട്ടേജിലാണ് ഈ കെട്ടിടങ്ങള്‍ ഉള്ളത്. അപകടഭീഷണിയുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കണമെന്ന നിര്‍ദേശം നടപ്പിലാക്കുന്ന ആദ്യ പ്രാദേശിക കൗണ്‍സിലാണ് കാംഡന്‍.
പൊലിന്റെ നടപടികള്‍ താമസക്കാരില്‍ ആശയക്കുഴപ്പുണ്ടാക്കിയതായി പ്രദേശവാസികള്‍ പറഞ്ഞു. പലരോടും മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറുകയോ അതല്ലെങ്കിലും പൊതു വിശ്രമകേന്ദ്രത്തിലേക്ക് മാറാനോ ആണ് നിര്‍ദേശിച്ചത്. താമസക്കാര്‍ എല്ലാവരും സുരക്ഷിതമായിരിക്കുക എന്നത് കൗണ്‍സിലിന്റെ തീരുമാനമാണെന്ന് കാംഡന്‍ കൗണ്‍സില്‍ അധ്യക്ഷ ജോര്‍ജിയ ഗൗള്‍ഡ് പറഞ്ഞു. 650 വീടുകള്‍ ടവര്‍ ബ്ലോക്കിലേക്ക് മാറ്റിയതായി ജോര്‍ജിയ വ്യക്തമാക്കി.
ഒഴിപ്പിച്ച കെട്ടിടങ്ങളില്‍ അഗ്നിശമന സേന നിരീക്ഷണം നടത്തി വരികയാണ്. ഇവ സുരക്ഷിതമാക്കാന്‍ നാലാഴ്ച്ച സമയം വേണ്ടി വരും. അതേസമയം പകരം താമസസൗകര്യം ലഭിക്കാത്തവര്‍ക്ക് ഹോട്ടലുകളില്‍ സൗകര്യം ലഭ്യമാക്കുമെന്ന് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു.
കാംഡന്‍ നിവാസികള്‍ക്ക് തന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി തേരേസാ മേ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago