മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി മാനന്തവാടി നഗരസഭ
മാനന്തവാടി: വര്‍ഷകാലം ആരംഭിച്ചതോടുകൂടി മഴക്കാലരോഗങ്ങള്‍ വ്യാപകമാകുകയും ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചപ്പനി ബാധിച്ച് ആളുകള്‍ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മാനന്തവാടി നഗരസഭ. ഇതിന്റെ ഭാഗമായി ഭരണസമിതി യോഗം ചേരുകയും പകര്‍ച്ചപ്പനി പൂര്‍ണമായി തടയുന്നതിന് വേണ്ട പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുകയും ചെയ്തു.
ഈമാസം 28നകം നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും മുഴുവന്‍ വീടുകളും, സ്ഥാപനങ്ങളും, പൊതുസ്ഥലങ്ങളും മാനന്തവാടി പട്ടണത്തിലെയും, ചെറുടൗണുകളിലെയും ഓടകളും ശുചീകരിക്കും.
നഗരസഭയിലെ നാലായിരത്തിലധികം വരുന്ന കിണറുകള്‍ 30നകം ക്ലോറിനേഷന്‍ നടത്തും. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പ്രത്യേകമായി ശുചിത്വബോധവല്‍ക്കരണ പരിപാടി, സൗജന്യ മെഡിക്കല്‍ ക്യാംപ്, മരുന്ന് വിതരണം എന്നിവ നടപ്പാക്കും. വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയകക്ഷികള്‍, വിവിധ വ്യാപാരസംഘടനകള്‍, യുവജനപ്രവര്‍ത്തകര്‍, കുടുംബശ്രീ, സ്‌കൂള്‍, കോളജ്, മറ്റ് സ്ഥാപനങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെ 29ന് ശുചീകരണ യജ്ഞം നടത്തും. മാനന്തവാടി നഗരത്തിലെ വിവിധ കെട്ടിടങ്ങള്‍ക്ക് വശങ്ങളിലും, പുറക് ഭാഗത്തും കുമിഞ്ഞ് കൂടിയ മാലിന്യങ്ങളും, ടെറസിന് മുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളവും കെട്ടിട ഉടമസ്ഥര്‍ 29ന് മുന്‍പ് സ്വന്തം നിലക്ക് നീക്കം ചെയ്യണമെന്നും, അല്ലാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
കൂടാതെ നഗരസഭയില്‍ പ്ലാസ്റ്റിക് പൂര്‍ണമായി ഒഴിവാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. പൊതുപരിപാടികള്‍, വിവാഹങ്ങള്‍ എന്നിവയില്‍ ഗ്രീന്‍പ്രോട്ടോകോള്‍ നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."