ഉപതെരഞ്ഞെടുപ്പ് ഫലം ആശ്വാസം പകരുന്നതാണെന്ന് സി.പി.ഐ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കു ശേഷം നടന്ന ആറു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലം രാഷ്ട്രീയമായി ഇടതുമുന്നണിയ്ക്കു ആശ്വാസം പകരുന്നതാണെന്നു സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ്.
യു.ഡി.എഫ് മണ്ഡലങ്ങളായ കോന്നിയും വട്ടിയൂര്‍ക്കാവും പിടിച്ചെടുക്കാനായത് വലിയ നേട്ടമായി. ഇടതുമുന്നണിയെന്ന നിലയില്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കാനായതിന്റെ കൂടി ഫലമാണു വിജയമെന്നും സര്‍ക്കാര്‍ തലത്തില്‍ തിരുത്തേണ്ടവ തിരുത്തി മുന്നോട്ടു പോയാല്‍ വരുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിക്കാനാകുമെന്നും ഇന്നലെ ചേര്‍ന്ന സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.
ആറു മണ്ഡലങ്ങളിലും സി. പി. എം സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. അതുകൊണ്ടുതന്നെ അരൂരിലെ തോല്‍വി സി.പി.എം പരിശോധിക്കും. ഇടതുമുന്നണിയെന്ന നിലയില്‍ തെരഞ്ഞെടുപ്പു ഫലം വിശദമായി ചര്‍ച്ച ചെയുമെന്നതിനാല്‍ അത്തരത്തിലൊരു ചര്‍ച്ചയിലേയ്ക്കു പാര്‍ട്ടി ഇപ്പോള്‍ കടക്കേണ്ടതില്ലെന്നും സി.പി.ഐ എക്‌സിക്യൂട്ടീവില്‍ നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."