ഓടത്തോട് പള്ളിയില്‍ കാന്തപുരം വിഭാഗത്തിന്റെ അക്രമം; അഞ്ചുപേര്‍ക്ക് പരുക്ക്
ഓടത്തോട്: റമദാനിന്റെ അവസാന വെള്ളിയാഴ്ചയുടെ പവിത്രതക്ക് കോട്ടം തട്ടുന്ന രീതിയില്‍ ഓടത്തോട് പള്ളിയില്‍ കാന്തപുരം വിഭാഗത്തിന്റെ അക്രമം.
അകാരണമായുണ്ടായ അക്രമത്തില്‍ സമസ്ത പ്രവര്‍ത്തകരായ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവര്‍ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ജുമുഅക്ക് ശേഷം പള്ളിയില്‍ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകര്‍ക്ക് നേരെയാണ് യാതൊരു പ്രകോപനവുമില്ലാതെ കല്ലും വടിയടക്കമുള്ളവയുമായി അക്രമം അഴിച്ചുവിട്ടത്.
പരുക്കേറ്റ ഗഫൂര്‍(40), മൊയ്തീന്‍കുട്ടി(41), റഷീദ്(41), ബഷീര്‍(41), സുലൈമാന്‍(42) എന്നിവരാണ് ചികിത്സയിലുള്ളത്. കെട്ടുറപ്പോടെ സംഘടനാ ഭേദമന്യേ പ്രവര്‍ത്തിക്കുന്ന മഹല്ലിനെ തകര്‍ക്കാന്‍ ചില തല്‍പര കക്ഷികള്‍ ആസൂത്രിതമായി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇന്നലെയുണ്ടായ അക്രമ സംഭവമെന്ന് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമസ്ത പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."