തെറ്റുതിരുത്തി മുന്നോട്ടു പോകാന്‍ യു.ഡി.എഫ് തീരുമാനം
തിരുവനന്തപുരം: അഞ്ച് ജില്ലകളിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വീഴ്ചകളില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ യു.ഡി.എഫ് തീരുമാനം.
നവംബര്‍ 15ന് നെയ്യാര്‍ഡാം രാജീവ്ഗാന്ധി സെന്ററില്‍ ഒരുദിവസത്തെ വിശദമായ യോഗം ചേരാന്‍ ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം അലയടിച്ച സര്‍ക്കാരിനെതിരായ വികാരം ഇപ്പോഴും നിലനില്‍ക്കുകയാണ്.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇത് വ്യക്തമാക്കുകയാണെന്നും ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും വാഗ്ദാനങ്ങള്‍ വാരിച്ചൊരിഞ്ഞും ജനങ്ങളെ പ്രലോഭിപ്പിച്ചും വര്‍ഗീയ വികാരമിളക്കിവിട്ടും ജനാധിപത്യ മര്യാദ ലംഘിച്ചുമാണ് ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.
മൂന്നുമണ്ഡലങ്ങളിലും മികച്ച വിജയം നേടാന്‍ കഴിഞ്ഞുവെന്നത് ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നതിന്റെ തെളിവാണെന്ന് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."