HOME
DETAILS
MAL
ഗ്രഹാം ഫോര്‍ഡ് രാജിവച്ചു
backup
June 24 2017 | 21:06 PM
കൊളംബോ: ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഗ്രഹാം ഫോര്‍ഡ് പിന്‍മാറി. പരിശീലകനെന്ന നിലയിലുള്ള സ്വാതന്ത്ര്യം ലഭിക്കാത്തതിലുള്ള അതൃപ്തിയെ തുടര്‍ന്നാണ് രാജി. ഇത് രണ്ടാം തവണയാണ് ഫോര്‍ഡ് ലങ്കയുടെ പരിശീലകനാകുന്നത്. 2012- 2014 കാലത്ത് ഫോര്‍ഡ് ലങ്കയുടെ കോച്ചായിരുന്നു. പിന്നീട് കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം വീണ്ടും പരിശീലക സ്ഥാനമേറ്റത്. നേരത്തെ ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിച്ച ഫോര്‍ഡിന് 2007ല്‍ ഇന്ത്യയുടെ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ആവശ്യം തള്ളുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."