HOME
DETAILS
MAL
രണ്ടുതോണിയില്‍ കാലിട്ട് രണ്ടിലസമദൂരം
backup
August 06 2016 | 10:08 AM
പത്തനംതിട്ട: കോണ്‍ഗ്രസിനോടും സര്‍ക്കാരിനോടും ഇനി സമദൂരമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. കേരളാ കോണ്‍ഗ്രസ് തറവാടിത്തമുള്ള രാഷ്ട്രീയ കക്ഷിയാണ്. കേരളാ കോണ്‍ഗ്രസ് എമ്മിനെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. ഭരണപക്ഷം നല്ലത് ചെയ്താല്‍ അംഗീകരിക്കുമെന്നും കെ.എം മാണി പറഞ്ഞു. .ചരല്‍കുന്നില്‍ നടക്കുന്ന നിര്‍ണായകമായ നേതൃക്യാമ്പില്‍ പ്രസംഗിക്കുകയായിരുന്നു മാണി.
പാര്‍ട്ടി കടന്നു പോകുന്നത് നിര്‍ണായക സാഹചര്യത്തിലൂടെയാണ്. ഒറ്റയ്ക്ക് നില്ക്കാന് കെല്‍പ്പുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന് തെളിയിച്ച ചരിത്രമുണ്ട്. മുന്നണിയിലെ പരസ്പര വിശ്വാസവും സ്നേഹവും സഹായവും ഇല്ലാതെയായി. മുന്നണിയില്‍ നിന്നും കിട്ടിയത് നിന്ദ മാത്രംമാത്രമാണെന്നും കേരളാ കോണ്‍ഗ്രസിന്റെ ഭാവി എന്തെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."