വിമാനത്തില്‍ പുക: ഗള്‍ഫ് എയര്‍ ഫിലിപ്പൈന്‍സില്‍ ഇടിച്ചിറക്കി
റിയാദ്: ഗള്‍ഫ് എയറിന്റെ മനില-ബഹ്റൈന്‍ വിമാനം ഫിലിപ്പൈസിലെ മനിലയില്‍ അടിയന്തിരമായി തിരിച്ചിറക്കി. മനിലയില്‍ നിന്നും ബഹ്റിനിലേക്ക് യാത്ര തിരിച്ച ഗള്‍ഫ് എയറിന്റെ എയര്‍ ബസ് 330200 വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. മനില വിമാനത്താവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെയാണ് എഞ്ചിനില്‍ തീപടരുകയും ക്യാബിനുള്ളിലേക്ക് പുക പ്രവഹിക്കുകയും ചെയ്തത്.
തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൈലറ്റ് വിമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു. 207 യാത്രക്കാരും 12 ജീവനക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല. വിമാനം ഗ്രൗണ്ടില്‍ നിന്നും ഉയര്‍ന്നയുടനെ തന്നെ ചെറിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും ഉടന്‍ തന്നെ എഞ്ചിന് ഭാഗത്ത് നിന്ന് പുക ഉയര്‍ന്നത് കണ്ടതായും വിമാന യാത്രികനായ ഫ്ലോറമിന മുന്സോണ് പറഞ്ഞു. കഴിഞ്ഞ ദിവസം ദുബൈയിലുണ്ടായ വിമാനപകടം ഏവരേയും ഭീതിയിലാഴ്ത്തിയിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."