കാഴ്ചയില്‍ പിടക്കുന്ന പച്ചമീന്‍, ഉള്ളിലോ പുഴുവും: രാസവസ്തുവില്‍ മുങ്ങി പുഴുവരിക്കുന്ന മീന്‍ വില്‍പ്പന
നെടുമങ്ങാട്: മലയോര ഗ്രാമങ്ങളില്‍ പുഴുവരിക്കുന്ന മീന്‍ വില്‍പ്പന തകൃതി. ചന്തകള്‍ കേന്ദ്രീകരിച്ചും വാഹനങ്ങളില്‍ എത്തിക്കുന്ന മീനുകള്‍ ഉപയോഗ പ്രഥമല്ലന്നുള്ള പരാതികള്‍ നേരത്തെ തന്നെ നിലനില്‍ക്കുമ്പോഴാണ് പുഴുവരിക്കുന്ന മീനുകള്‍ എത്തുന്നത്. രണ്ടു ദിവസം മുന്‍പ് മീന്‍ വാങ്ങി വീട്ടില്‍ കൊണ്ട് വന്നു വൃത്തിയാക്കി പൊരിക്കുമ്പോഴാണ് മാംസത്തിനുള്ളില്‍ നിന്നും പുഴുക്കളെ കണ്ടെത്തിയത്. ഭരതന്നൂര്‍ നെല്ലിക്കുന്ന് സരസ വിലാസത്തില്‍ അധ്യാപികയായ നയന കിഷോറിനാണ് ഈ ദുരനുഭവം. വീടിനു സമീപം കച്ചവടക്കാരന്‍ വാഹനത്തില്‍ കൊണ്ട് വന്ന മത്സ്യമാണ് വാങ്ങിയത്. ഇത് പൊരിച്ചപ്പോഴാണ് മാംസത്തിനുള്ളില്‍ നിന്നും കറുത്ത നിറത്തിലുള്ള നിരവധി പുഴുക്കള്‍ പുറത്തേക്കു വന്നത്. ആരോഗ്യ വകുപ്പ് അധികൃതരോട് വിവരം അറിയിച്ചെങ്കിലും ഒരു അനക്കവും ഇല്ലത്രെ. മലയോര ഗ്രാമങ്ങളില്‍ ഈ അടുത്ത കാലത്തായി നിരവധി പരാതികളാണ് ഉയര്‍ന്നത്. അന്തി ചന്തകളില്‍ നിന്നും വാഹനങ്ങളില്‍ കൊണ്ട് വരുന്ന മത്സ്യങ്ങളില്‍ വ്യാപകമായി രാസലായനി പ്രയോഗം നടത്തുന്നതായാണ് അറിയുന്നത്. കൂടുതലും ഈ ഗ്രാമങ്ങളില്‍ അന്തി കച്ചവടമാണ് ഉള്ളത്. മെഴുകുതിരി വെളിച്ചത്തിലും എമര്‍ജന്‍സി വെളിച്ചത്തിലുമാണ് കച്ചവടം. കാഴ്ചയില്‍ പച്ചമീന്‍. പക്ഷെ ഉള്ളില്‍ അഴുകിയ നിലയിലാകും. മുന്‍പൊരിക്കല്‍ ഇത്തരത്തില്‍ വാങ്ങിയ വലിയ ചൂര മീന്‍ വീട്ടില്‍ കൊണ്ട് വന്നു മുറിച്ചപ്പോള്‍ അകം ഭാഗം അഴുകിയ നിലയിലായിരുന്നു. അന്ന് സ്ത്രീ കച്ചവടത്തിന് കൊണ്ട് വന്ന മല്‍സ്യമായിരുന്നു. പിന്നീട് ഇവര്‍ ഈ ഭാഗത്തു കച്ചവടത്തിന് വന്നിട്ടില്ല. കച്ചവടക്കാര്‍ കയ്യില്‍ സൂക്ഷിച്ചിട്ടുള്ള കടല്‍ വെള്ളത്തില്‍ കഴുകി മണലില്‍ കുഴച്ചാണ് ഫ്രഷ് മീന്‍ എന്ന ലേബലില്‍ വില്‍പ്പന നടത്തുന്നത്. മത്സ്യങ്ങളില്‍ മണല്‍ തേക്കരുതെന്നു നേരത്തെ തന്നെ അധികൃതരുടെ നിര്‍ദേശം ഉണ്ട്. എന്നാല്‍ വെള്ളത്തില്‍ മുക്കിയും മണലില്‍ കുഴച്ചുമുള്ള മത്സ്യ കച്ചവടമാണ് നിലവിലുള്ളത്. ലേലത്തില്‍ പിടിക്കുന്ന മത്സ്യങ്ങള്‍ ദിവസങ്ങളോളം കേടുപാടുകള്‍ സംഭവിക്കാതെ സൂക്ഷിക്കുന്നതിന് ഫോര്‍മാലിന്‍ പോലുള്ള രാസ ലായനികളില്‍ മുക്കുകയും തളിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ പിടികൂടിയിരുന്നു. രണ്ടാഴ്ച മുന്‍പാണ് അഴുകിയ മത്സ്യം വിഴിഞ്ഞത്തു നിന്നും കയറ്റി പോയ കണ്ടയ്‌നര്‍ അസഹ്യമായ ദുര്‍ഗന്ധം കാരണം നാട്ടുകാരും പൊലിസും ചേര്‍ന്ന് തടഞ്ഞു പരിശോധിച്ച് നശിപ്പിച്ചിരുന്നു. മാരകമായ രോഗങ്ങളിലേക്ക് മത്സ്യഭക്ഷണം കഴിക്കുന്നവരെ തള്ളിവിടുന്ന ഇത്തരം മീന്‍ വില്‍പ്പനക്കെതിരേ നടപടി എടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് അറിയുന്നത്. പഞ്ചായത്ത് തലങ്ങളില്‍ ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."