ഇടവയില്‍ ഹരിത ഭവനം പദ്ധതി പാളുന്നു
കല്ലമ്പലം: ജില്ലാപഞ്ചായത്ത് വഴി ഇടവയില്‍ നടപ്പാക്കുന്ന ഹരിത ഭവന പദ്ധതി പ്രകാരമുള്ള അജൈവ മാലിന്യങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുവാന്‍ സംവിധാനങ്ങളില്ല.
പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ വ്യാപകമായ തോതില്‍ വെണ്‍കുളം പൊതുമാര്‍ക്കറ്റില്‍ പുറന്തള്ളിയ നിലയിലാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഹരിതഭവനം പദ്ധതി പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തത്. വീടുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ ജില്ലാ പഞ്ചായത്തിന് കൈമാറേണ്ടതാണ്.
എന്നാല്‍ ലോഡ് കണക്കിന് അജൈവ മാലിന്യങ്ങള്‍ പൊതുമാര്‍ക്കറ്റില്‍ കൂനകൂട്ടിയതോടെ ഗാര്‍ഹിക മാലിന്യങ്ങളും ചന്തയില്‍ നിന്നുള്ള മത്സ്യമാംസാവശിഷ്ടങ്ങളും പഴം പച്ചക്കറി വേസ്റ്റുകളും ഇവിടെ ഉപേക്ഷിക്കുന്ന പ്രവണതയും അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്ന് അഴുകിയ ജീര്‍ണിക്കുന്ന മാലിന്യത്തില്‍ നിന്നും അസഹനീയ ദുര്‍ഗന്ധമാണുള്ളത്. ഒപ്പം കൊതുകും കൂത്താടിയും കൃമികീടങ്ങളും വര്‍ധിച്ചിട്ടുണ്ട്. പരിധിയിലെ ഏക പൊതുമാര്‍ക്കറ്റാണ് വെണ്‍കുളത്തുള്ളത്.
പ്രദേശവാസികള്‍ക്ക് പുറമെ പരിസരവാസികളും ക്രയവിക്രയങ്ങള്‍ക്ക് ആശ്രയിക്കുന്നത് ഈ മാര്‍ക്കറ്റിനെയാണ്. മാലിന്യ കൂമ്പരത്തിന് സമീപത്തെ മാര്‍ക്കറ്റില്‍ നിന്നുള്ള സാധന സാമഗ്രികള്‍ ഉപയോഗിച്ചാല്‍ രോഗങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയിലാണ് ജനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."