യൂറോപ്യന്‍ സംഘം പ്രധാനമന്ത്രിയെ കണ്ടു; ഇന്ന് ജമ്മുകശ്മിരില്‍
ന്യൂഡല്‍ഹി: ജമ്മുകശ്മിരിന് പ്രത്യേക അവകാശം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യക്കും പാകിസ്താനും ഇടയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യം വിലയിരുത്താന്‍ യൂറോപ്യന്‍ പ്രതിനിധി സംഘവും. ഇന്നലെ ഉച്ചയോടെ ഡല്‍ഹിയിലെത്തിയ 28 അംഗം യൂറോപ്യന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഭീകരപ്രവര്‍ത്തനത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് സംഘത്തോട് പ്രധാനമന്ത്രി പറഞ്ഞു. ഞങ്ങള്‍ കശ്മിര്‍ സന്ദര്‍ശിക്കുമെന്നും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രധാനമന്ത്രി ഞങ്ങള്‍ക്കു വിശദീകരിച്ചുതന്നതായും സംഘത്തിലെ ബി.എന്‍ ഡൂന്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷടാവ് അജിത് ദോവലുമായും സംഘം കൂടിക്കാഴ്ച നടത്തി. സംഘം ഇന്ന് ജമ്മുകശ്മിര്‍ സന്ദര്‍ശിക്കും.
ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള തീവ്രവലതുപക്ഷ, ഇസ്‌ലാം വിരുദ്ധ എം.പിമാരാണ് സംഘത്തില്‍ അധികവുമെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട്‌ചെയ്തു.
അതേസമയം, വിദേശികളെ ജമ്മു കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഇന്ത്യക്കാര്‍ക്ക് കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നെഞ്ചളവില്‍ ചാംപ്യനായ പ്രധാനമന്ത്രി ഇന്ത്യന്‍ നേതാക്കള്‍ക്ക് കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നില്ല. എന്നാല്‍ യൂറോപ്യന്‍ പ്രതിനിധി സംഘത്തിന് കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയും ചെയ്തിരിക്കുന്നു. ഇന്ത്യന്‍ നേതാക്കളോടുള്ള ഈ അവഗണനയും ഇരട്ടത്താപ്പും ഇന്ത്യന്‍ പാര്‍ലമെന്റിനെയും നമ്മുടെ ജനാധിപത്യത്തെയും അവഹേളിക്കലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ഇന്ത്യക്കാര്‍ക്ക് കശ്മിര്‍ സന്ദര്‍ശിക്കാന്‍ സുപ്രിംകോടതിയുടെ വാതിലില്‍ മുട്ടേണ്ട അവസ്ഥയുള്ളപ്പോഴാണ് യൂറോപ്യന്‍ എം.പിമാര്‍ ഇന്ന് കശ്മിര്‍ സന്ദര്‍ശിക്കുന്നതെന്ന് മറ്റൊരു കോണ്‍ഗ്രസ് നേതാവ് ജൈവീര്‍ ഷെര്‍ജില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."