HOME
DETAILS

മഹാരാഷ്ട്രയില്‍ അടി തീരുന്നില്ല

  
backup
October 29 2019 | 09:10 AM

maharashtra-fight-continues-between-shiv-sena-and-bjp-787174-2

 

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദവി പങ്കിടുന്നതിന്റെ പേരില്‍ ബി.ജെ.പിയുമായി ഏറ്റുമുട്ടലിനൊരുങ്ങിയ ശിവസേന നിലപാട് കടുപ്പിച്ചു. രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദവി ബി.ജെ.പിയും ശിവസേനയും കൈവശംവയ്ക്കണമെന്ന തങ്ങളുടെ ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇന്നലെയും ശിവസേന പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രി പദവി കൊണ്ട് തൃപ്തിപ്പെടണമെന്ന ബി.ജെ.പിയുടെ ആവശ്യം ശിവസേന ആവര്‍ത്തിച്ച് തള്ളുകയും ചെയ്തു.
ബി.ജെ.പി പറഞ്ഞ വാക്കിന് വില കാണിക്കണമെന്നായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇത് ഞങ്ങളുടെ ആവശ്യമല്ലെന്ന് അവര്‍ മനസ്സിലാക്കണം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് അവര്‍ ഞങ്ങള്‍ക്ക് വാക്ക് നല്‍കിയതാണ്. നിങ്ങള്‍ക്ക് കടലാസുകള്‍ കീറിയെറിയാം. ഫയലുകള്‍ അപ്രത്യക്ഷമാക്കാം. ഫയലുകള്‍ നശിപ്പിക്കാന്‍ മന്ത്രാലയത്തിന് തീയിട്ടത് പോലെ നിങ്ങള്‍ക്ക് മന്ത്രാലയത്തിന് തീകൊളുത്താം. എന്നാല്‍ സീറ്റ് ധാരണ സംബന്ധിച്ച കരാര്‍ നിങ്ങള്‍ എങ്ങനെ ഇല്ലാതാക്കും?- സഞ്ജയ് റാവത്ത് ചോദിച്ചു. അതേസമയം, കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടെയും പിന്തുണ സ്വീകരിച്ച് കടുത്ത നടപടികള്‍ സ്വീകരിച്ചേക്കുമെന്ന സൂചനയും ഇന്നലെ ശിവസേന നല്‍കി. മുന്നണിമര്യാദ കാത്തുസൂക്ഷിക്കുമെങ്കിലും ബദല്‍നീക്കങ്ങള്‍ക്ക് തങ്ങളെ നിര്‍ബന്ധിപ്പിക്കരുതെന്ന് ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ പറഞ്ഞു.
അതിനിടെ ഇന്നലെ എന്‍.ഡി.എ മുന്നണിയില്‍പ്പെട്ട ഇരുകക്ഷികളും പ്രത്യേകം പ്രത്യേകം ഗവര്‍ണറെ കണ്ടു. മുതിര്‍ന്ന നേതാവ് ദിവാകര്‍ റാവത്തിന്റെ നേതൃത്വത്തിലുള്ള ശിവസേന പ്രതിനിധി സംഘമാണ് ആദ്യം ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ കണ്ടത്.
മുംബൈയിലെ ഗവര്‍ണറുടെ ഔദ്യോഗികവസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എന്നാല്‍ ദീപാവലി ആശംസ അറിയിക്കാനാണ് നേതാക്കള്‍ ഗവര്‍ണറെ കണ്ടതെന്നാണ് ശിവസേനയുടെ പ്രതികരണം. തൊട്ടുപിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസിന്റെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കളും ഗവര്‍ണറെ കണ്ടു. ഇതും ദീപാവലി ആശംസിക്കാനാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഗവര്‍ണറെ അറിയിച്ചതായി ഫദ്‌നാവിസ് ട്വീറ്റ് ചെയ്തു.
ബി.ജെ.പിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും സംസ്ഥാനത്തെ ജനത ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണമാണ് ആഗ്രഹിക്കുന്നതെന്നാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്നും ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവു പറഞ്ഞു.
288 അംഗ സഭയില്‍ കഴിഞ്ഞ തവണ 122 എം.എല്‍.എമാരുണ്ടായിരുന്ന ബി.ജെ.പി, ഇത്തവണ 105 സീറ്റുകളില്‍ ഒതുങ്ങിയതാണ് ശിവസേനയുടെ വിലപേശലിന് ശക്തികൂട്ടിയത്. ശിവസേനയാകട്ടെ, 63 സീറ്റുകളില്‍നിന്ന് 56 സീറ്റുകളിലേക്ക് ഒതുങ്ങുകയാണ് ചെയ്തത്.
ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ശിവസേനയുടെ സമ്മര്‍ദം കുറയ്ക്കുക എന്ന ലക്ഷ്യം നടക്കാതിരുന്നതാണ് ബി.ജെ.പിക്ക് തലവേദനയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago