മന്ത്രി ടി.പി.രാമകൃഷ്ണന് കര്‍ഷകന്റെ വീട് സന്ദര്‍ശിക്കണം: യൂത്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: സര്‍ക്കാരിന്റെ യുംഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത മൂലം ചെമ്പനോട വില്ലേജ് ഓഫിസില്‍ ആത്മഹത്യ ചെയ്ത കര്ഷകന് കാവില്‍ പുരയിടത്തില്‍ തോമസിന്റെ വീട് സന്ദര്‍ശിച്ച് കുടുംബത്തിന് അടിയന്തര സഹായമെത്തിക്കാന്‍ സ്ഥലം എം.എല്‍.എകൂടിയായ തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന് തയാറാവണമെന്ന് യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കര്‍ഷക ആത്മഹത്യക്ക് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെമ്പനോടയില്‍ നടന്ന പ്രതിഷേധയോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിതേഷ് മുതുകാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ് അധ്യക്ഷനായി. രാജേഷ് തറവട്ടത്ത്, ഗിരീഷ് കോമച്ചന്‍ കണ്ടി, ഷാജി അമ്പാട്ട്, ജസ്റ്റിന് രാജ്, ലിന്‍സ് ലൂക്കോസ്, സലാം മരുതോറ, റിച്ചാള്‍ഡ് ജോണ്‍, ജിതിന് മുതുകാട്, ശ്രീകാന്ത് പേരാമ്പ്ര , രജീഷ് പൂഴിത്തോട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."