ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പത്തനാപുരം: 17 വയസുകാരിയായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലിസ് കസ്റ്റഡിയില്‍. അലിമുക്ക് വെട്ടിതിട്ട ചരുവിള വീട്ടില്‍ വാസുവിന്റെ മകന് അരുണ്‍ ദേവ് (24) ആണ് കസ്റ്റഡിയിലായത്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണു പെണ്‍കുട്ടി. അലിമുക്ക് സ്റ്റാന്‍ഡില്‍ ഓട്ടോ ഡ്രൈവറായ അരുണ്‍ ദേവ് ഞായറാഴ്ച പുന്നലയില്‍ കാര്‍ഷിക മേളയോടനുബന്ധിച്ച് നടന്ന മഡ് ഫുട്ബോള്‍ മത്സരം കാണാനെത്തിയ പെണ്‍കുട്ടിയോട് അച്ചന്കോവിലേക്കുള്ള വഴി ചോദിച്ച ശേഷം ബലമായി ഓട്ടോയില്‍ കയറ്റി വിജനമായ വനാതിര്‍ത്തിയില്‍ എത്തിച്ച് പീഡിപ്പിച്ചതായാണു കേസ്. അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചികിത്സയ്ക്കായി പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തില്‍ അരുണ്‍ ദേവിന്റെ സഹായികളായ രണ്ടുപേരെ കുറിച്ചും പൊലിസ് അന്വഷിക്കുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വിവാഹം കഴിച്ചതിലും ഇടമണ്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തിനു വേണ്ടി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയതിലും പോക്സോ നിയമപ്രകാരം കേസില്‍ പ്രതിയാണ് അരുണ്‍ രാജ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."