വാളയാര്‍ കേസില്‍ ദേശീയ എസ്.സി കമ്മിഷന് ഇടപെട്ടു. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ദല്‍ഹി ഓഫിസില്‍ ഹാജരാകണം
പാലക്കാട്: ആദ്യഘട്ടം മുതല്‍ വാളയാര്‍ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും അട്ടിമറിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ദേശീയ എസ്.സി കമ്മിഷന് ഓഫിസില്‍ ഹാജരാകണം. കമ്മിഷന്റെ ദില്ലി ഓഫീസിലെത്താന്‍ ഇവരോട് ആവശ്യപ്പെടുമെന്ന് ഉപാധ്യക്ഷന്‍ എല്‍. മുരുകന് മാധ്യമങ്ങളോട് പറഞ്ഞു.
വാളയാര്‍ കേസ് കമ്മിഷന് ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.
മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷമായിരുന്നു ദേശീയ എസ്.സി കമ്മിഷന് ഉപാധ്യക്ഷന്റെ പ്രതികരണം.
നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ദേശീയ കമ്മിഷന് ഇടപെട്ടത്.
വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതോടെയാണ് കേസന്വേഷണത്തിലെ പാളിച്ചകള്‍ ഓരോന്നായി പുറത്തു വന്നത്. അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് തെളിഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്തായി.
പ്രതികള്‍ക്ക് വേണ്ടി കോടതിയിലെത്തിയ ആളെ തന്നെ പാലക്കാട് ശിശുക്ഷേമസമിതി ചെയര്‍മാനാക്കിയതും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയതുമെല്ലാം വിവാദം ആളിക്കത്തിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ദേശീയ എസ്.സി കമ്മിഷന് വിഷയത്തില്‍ ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."