ഇനിയെങ്കിലും ഇവിടെ മേല്‍പ്പാലം പണിയണം
പത്തനാപുരം: റെയില്‍വേ ക്രോസിങ്ങില്‍ വാഹനവുമായി കാത്തുകിടന്ന് യാത്രക്കാര്‍ വലയുന്നു. കുന്നിക്കോട് പത്തനാപുരം പ്രധാന പാതയില്‍ ആവണീശ്വരത്തെ റയില്‍വേ ക്രോസിങ്ങിലാണു വാഹനയാത്രക്കാര്‍ വലയുന്നത്.
വാഹനത്തിരക്കേറിയ ഇവിടെ മേല്‍പ്പാലം വേണമെന്ന ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ട്രെയിന്‍ പോകുന്നതിനായി ഗേറ്റ് അടയ്ക്കുമ്പോള്‍ വാഹനങ്ങള്‍ ഏറെനേരം കുടുങ്ങിക്കിടക്കും. രോഗികളുമായി എത്തുന്ന ആംബുലന്‍സുകളും ഇക്കൂട്ടത്തില്‍പെടും. കോന്നി, പത്തനാപുരം ഭാഗങ്ങളില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേക്ക് പോകുന്നതിനുള്ള എളുപ്പ മാര്‍ഗമാണ് ഈ റോഡ്. കന്യാകുമാരി, തിരുവനന്തപുരം ഭാഗത്തു നിന്നുള്ള ശബരിമല തീര്‍ഥാടകരും ഇതുവഴിയാണു പോകുന്നത്. മാറി മാറി വരുന്ന ജനപ്രതിനിധികള്‍ മേല്‍പ്പാലം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കാറുണ്ടെങ്കിലും നടപടിയുണ്ടാകാറില്ല. കേരളത്തില്‍ പുതുതായി നിര്‍മാണാനുമതി ലഭിച്ച മേല്‍പ്പാലങ്ങളുടെ പട്ടികയില്‍ ആവണീശ്വരവും ഇടം നേടിയെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കൊല്ലം ചെങ്കോട്ടപാതയില്‍ ഗേജ്മാറ്റ ജോലികള്‍ പൂര്‍ത്തിയായതോടെ ഇനിയും കൂടുതല്‍ ട്രയിനുകള്‍ ഇതുവഴി ഓടിത്തുടങ്ങുമ്പോള്‍ ഗതാഗത തടസം രൂക്ഷമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."