മാവോയിസ്റ്റ് വേട്ട: കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനുനേരെയും വെടിവെക്കാന്‍ കെല്‍പ്പില്ലാത്ത പൊലിസിനെയും മുഖ്യമന്ത്രിയേയും പരിഹസിച്ച് നടന് ജോയി മാത്യു
കോഴിക്കോട്: സ്ത്രീ പീഡകരേ പൂവിട്ടു പൂജിച്ച് മാവോയിസ്റ്റുകളെ വെടിവെച്ചുകൊല്ലുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികളെ പരിഹസിച്ച് ചലച്ചിത്ര നടനും ആക്ടിവിസ്റ്റുമായ ജോയി മാത്യു. ഫേസ് ബുക്കിലാണ് അദ്ദേഹം പിണറായിയുടെ നടപടിയെ കണക്കറ്റ് കളിയാക്കുന്നത്.
ചുവരെഴുതുക, പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുണ്ട് മാവോയിസ്റ്റുകള്‍ എന്നതു ശരിതന്നെ. എന്നാല്‍ കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ കെല്‍പ്പില്ലാത്ത പൊലിസിനെക്കൊണ്ട് വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുന്ന ഏഴോളം മാവോയിസ്റ്റ് ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരുക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ പൊലിസ് സൈന്യത്തിനും ചെഗുവേരയുടെ പേരില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചാണ് അദ്ദേഹം കളിയാക്കുന്നത്.
ഫേസ് ബുക്ക് കുറിപ്പ്
ചുവരെഴുതുക,പോസ്റ്റര്‍ ഒട്ടിക്കുക, അരി, പഞ്ചസാര എന്നിവ ആദിവാസികളില്‍ നിന്നും പിരിക്കുക തുടങ്ങിയ രാജ്യദ്രോഹപരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുകയും കയ്യില്‍ തോക്കുണ്ടായിട്ടും ഒരു സ്ത്രീ പീഡകനെയോ,അഴിമതിക്കാരനെയോ കുട്ടികളെ കൊന്നു കെട്ടിത്തൂക്കുന്നവരെയോ വെടിവെക്കാന്‍ നില്‍ക്കാതെ വനത്തിനുള്ളില്‍ ഒരാവശ്യവുമില്ലാതെ ഒളിച്ചിരിക്കുകയും ചെയ്യുന്ന ഏഴോളം മാവോയിസ്റ്
ഭീകരരെ അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ വെടിവെച്ചു കൊന്ന് കേരളത്തിലെ പാവങ്ങളെ രക്ഷിച്ച ധീര സഖാവ് പിണറായി വിജയനും ഒരു പരിക്ക് പോലും ഏല്‍ക്കാത്ത അദ്ദേഹത്തിന്റെ പോലീസ് സൈന്യത്തിനും ചെഗുവേരയുടെ പേരില്‍ അഭിവാദ്യങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."