പനിച്ചൂട് വിടാതെ ജില്ല
കോഴിക്കോട്: പനിബാധയെ തുടര്‍ന്ന് ജില്ലയില്‍ ഇന്നലെ 25641 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. ഇതില്‍ 2158 പേര്‍ക്ക് വൈറല്‍ പനിയാണ്. ഇവരില്‍ 42 പേരെ കിടത്തി ചികിത്സക്ക് വിധേയരാക്കിയിട്ടുണ്ട്. ഡെങ്കിപ്പനി സംശയിക്കുന്ന 116 കേസുകളും സ്ഥിരീകരിച്ച 13 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. എലിപ്പനിയും മഞ്ഞപ്പിത്തവും സംശയിക്കുന്ന ഓരോ കേസും ഇന്നലെ അശുപത്രിയിലെത്തി. ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 236 വയറിളക്ക രോഗങ്ങളില്‍ ഒന്‍പതുപേര്‍ കിടത്തിച്ചികിത്സക്ക് വിധേയരായി.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന്റെ ഭാഗമായി ഇന്നലെ 9769 വീടുകള്‍ സന്ദശിച്ചതായി ഡി.എം.ഒ അറിയിച്ചു. അതില്‍ 786 എണ്ണം കൊതുകിന്റെ പ്രജനന സാധ്യതയുള്ളതാണ്. 225 ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി. 232 കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്തു. 147 ഗ്രൂപ്പ് ബോധവല്‍ക്കരണ ക്ലാസുകളും നടന്നു. കൊതുകിന്റെ ഉറവിട നശീകരണത്തിനായി 133 സ്‌ക്വാഡ് വര്‍ക്കുകള്‍ നടത്തിയിട്ടുണ്ടെന്നും ഡി.എം.ഒ അറിയിച്ചു. പൊതുയോഗങ്ങള്‍, കൊതുക് നശീകരണത്തിനായുള്ള ഫോഗിങ്, സ്‌പ്രേയിങ് എന്നിവയും നടത്തിയതായും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."