പൊലിസ് ജീപ്പ് തല്ലിത്തകര്‍ത്ത ബി.ജെ.പി- ആര്.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
മാന്നാര്‍: സന്നിധാനത്ത് നിയമം ലംഘിച്ച അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മാന്നാറിലെ പൊലിസ് ജീപ്പ് തല്ലിതകര്‍ത്ത സംഭവത്തില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
എണ്ണയ്ക്കാട് കൊട്ടാരത്തില്‍ വടക്കേതില്‍ സതീഷ്കുമാര്‍ (31), എണ്ണയ്ക്കാട് ഗ്രാമം കമലാഭവനത്തില് ഗോപകുമാര്‍ (49), എണ്ണയ്ക്കാട് നെടുംചാലില്‍ ശ്രീകുമാര്‍ (42), ഇരമത്തൂര്‍ കണിച്ചേരിയില്‍ ശ്രീജേഷ് (37), കുരട്ടിക്കാട് അരുണ്‍ നിവാസില്‍ അരുണ്‍ കുമാര്‍ (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കായിരുന്നു സംഭവം. പൊലിസ് സ്റ്റേഷന് മുന്നിലെ റോഡില്‍ എസ്.ഐ ക്വാര്‍ട്ടേഴ്സിന് മുന്നിലായി പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിന്റെ ചില്ലാണ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്.
സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലിസിന്റെ ജോലി തടസപ്പെടുത്തല്‍ എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റെന്ന് സി.ഐ.ജോസ് മാത്യു അറിയിച്ചു.ബാക്കിയുള്ള വരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു. പ്രതികളെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."