ശുദ്ധജലം ലഭിക്കുന്നില്ല വൈദ്യന് കോളനിവാസികള്‍ ദുരിതത്തില്‍
മാന്നാര്‍: പ്രളയക്കെടുതി രൂക്ഷമായ മാന്നാര്‍ പടിഞ്ഞാറന്‍ മേഖലകളില്‍ ശുദ്ധജലത്തിനായി നാട്ടുക്കാര് നെട്ടോട്ടമോടുന്നു. പഞ്ചായത്ത് രണ്ടാം വാര്‍ഡ് പാവുക്കര വൈദ്യന് കോളനിയിലെ 26 ഓളം കുടുംബങ്ങളിലാണ് ശുദ്ധജലം ലഭിക്കുന്നില്ലെന്നുള്ള പരാതി ഉയര്‍ന്നിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ ഒട്ടുമിക്ക കിണറുകളും ശുചീകരിച്ചെങ്കിലും ഈ ഭാഗങ്ങളില്‍ മാസങ്ങളായി കുടുവെള്ളം കിട്ടാനില്ല. ഗ്രാമസഭകളിലെല്ലാം നിവാസികള്‍ പരാതിപ്പെട്ടാലും പഞ്ചായത്തംഗം വാഗ്ദാനം നല്കി നിവാസികളെ പറ്റിക്കുകയാണ് പതിവെന്നും നാട്ടുക്കാര് പറഞ്ഞു. കോളനിയില്‍ മൂന്ന് കുടിവെള്ള പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൈപ്പിനുള്ളില്‍ ചെളി പിടിച്ച് അടഞ്ഞ നിലയിലാണ്.
വെള്ളപ്പൊക്കത്തെ തുടര്‍ന്ന് രണ്ടോ മൂന്നോ ദിവസം മാത്രമാണ് ഇവിടെ ശുദ്ധജലം ലഭിച്ചത്. പിന്നീട് പഞ്ചായത്ത് ശുദ്ധജല വിതരണം നടത്തിയിട്ടില്ല. പൊതു കക്കൂസ് നിര്‍മിക്കാന്‍ സ്ഥലം ഉണ്ടെങ്കിലും നിര്‍മാണം നടത്തുന്നില്ല. പ്രദേശത്തെ കക്കൂസുകള്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ് പരിസരമാകെ ദുര്‍ഗന്ധം വമിക്കുകയാണ്. പ്രളയത്തെ തുടര്‍ന്ന് കിണറുകള്‍ ശുചീകരിച്ച ശേഷം നടത്തിയ ക്ലോറിനേഷന് കാര്യമായ ഗുണം ചെയ്തില്ലെന്ന് ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കിണറുകള്‍ വീണ്ടും ക്ലോറിനേഷന് ചെയ്യേണ്ട അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."