പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി രണ്ടു ഹോസ്റ്റലുകള്‍ കൂടി
കാസര്‍കോട്: ജില്ലയിലെ മലയോര മേഖലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഹോസ്റ്റലുകള്‍ ഒരുങ്ങുന്നു. നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 25ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും.
ജില്ലയിലെ മലയോര മേഖലയില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതി, പട്ടികവര്‍ഗ സങ്കേതങ്ങളുള്ള ബേഡഡുക്ക, കുറ്റിക്കോല്‍, ദേലംപാടി, പനത്തടി, കള്ളാര്‍ പഞ്ചായത്തുകളിലെ ഈ വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്ക് കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് പ്രീമെട്രിക്ക് ഹോസ്റ്റല്‍ അനുവദിച്ചത്.
കെട്ടിട നിര്‍മാണത്തിന് കിഫ്ബിയില്‍ 4.70 കോടി രൂപ അനുവദിച്ച പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം രാവിലെ 10.30ന് കുണ്ടംകുഴി ടൗണ്‍ പരിസരത്ത് മന്ത്രി എ.കെ ബാലന്‍ നിര്‍വഹിക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനാവും. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിലെ ആണ്‍കുട്ടികള്‍ക്കായി കുറ്റിക്കോലില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക്ക് ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം നിര്‍മിക്കും. കിഫ്ബിയില്‍ 4.20 കോടി രൂപ അനുവദിച്ച പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം 11.30ന് കുറ്റിക്കോല്‍ ടൗണ്‍ പരിസരത്ത് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്യും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനാവും. ഉദ്ഘാടന ചടങ്ങുകളില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി. ശശീന്ദ്രന്‍, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി. രാമചന്ദ്രന്‍, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ലിസി പട്ടികവര്‍ഗ വികസന വകുപ്പ് ജില്ലാ ഓഫിസര്‍ പി.ടി അനന്തകൃഷ്ണന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."