മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍; വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടറെ മാറ്റുന്നു
തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിനിരയായ സഹോദരങ്ങളായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ മുഖം രക്ഷിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍. കേസില്‍ അപ്പീല്‍ നല്‍കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോള്‍ പ്രോസിക്യൂട്ടറെ മാറ്റാനുള്ള തീരുമാനംകൂടി എടുത്തിരിക്കുകയാണ്. തുടരന്വേഷണത്തിനായി കോടതിയെ സമീപിക്കാനും തീരുമാനമായിട്ടുണ്ട്.
പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്.
തുടരന്വേഷണത്തിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് മഞ്ചേരി ശ്രീധരന് നായര്‍ നിയമോപദേശം നല്‍കിയെന്നാണ് വിവരം.
വിവാദമുയര്‍ന്ന ഉടന്‍ കേസില്‍ ആരോപണ വിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്ന അഡ്വ. രാജേഷിനെ മാറ്റിയിരുന്നു. കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാനായി തുടരുന്നതിനെതിരേ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഇയാളെ സ്ഥാനത്ത് നിന്നും മാറ്റിയത്.
കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് അഡ്വ.എന്‍ രാജേഷായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."