HOME
DETAILS

ആഗോള നിക്ഷേപ സമ്മേളനത്തിന് റിയാദില്‍ തുടക്കം: ആദ്യ ദിനം 15 ബില്യണ്‍ ഡോളര്‍ കരാര്‍ ഒപ്പ് വെച്ചു

  
backup
October 29 2019 | 16:10 PM

global-summit-started-in-riyad

റിയാദ്: മരുഭൂമിയിലെ ദാവോസ് എന്നറിയപ്പെടുന്ന ഭാവി നിക്ഷേപ സംഗമത്തിനു സ്ഥലസ്ഥാന നഗരിയായ റിയാദില്‍ തുടക്കമായി. സഊദിയില്‍ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തില്‍ ആദ്യ ദിനം ഒപ്പു വെച്ചത് 15 ബില്യണ്‍ ഡോളര്‍ കരാര്‍. വിവിധ രാജ്യങ്ങളിലുമായി 23 നിക്ഷേപ കരാറുകളാണ് സഊദി ഏര്‍പ്പെട്ടത്. സഊദി കിരീടാവകാശിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നദ് വിഷന്‍ 2030 യുടെ ഭാഗമായി രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപം എത്തിക്കുന്നതിന്റെ ഭാഗമായാണ് ആഗോള നിക്ഷേപം സംഘടിപ്പിക്കുന്നത്.

ഇതിന്റെ മൂന്നാം എഡിഷനാണ് റിയാദില്‍ തുടക്കമായത്. ലോകത്തെവന്‍കിട നിക്ഷേപകരും വിവിധ ലോക നേതാക്കളും സംബന്ധിക്കുന്ന ആഗോള നിക്ഷേപ സംഗമം നാളെ സമാപനമാകും. മോഡുലര്‍ മിഡില്‍ ഈസ്റ്റ് കമ്പനിയുമായി 700 മില്യണ്‍ ഡോളര്‍, ചൈന ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനിയായ ഫോര്‍ഡീലുമായി 300 മില്യണ്‍ ഡോളര്‍, ലണ്ടന്‍ ആസ്ഥാനമായുള്ള ഷിലോഹ് മിനറല്‍സുമായി 200 മില്യണ്‍ ഡോളര്‍ നിക്ഷേപ കരാറുകളിലാണ് ആദ്യ ദിവസം സാജിയ ഒപ്പ് വെച്ച പ്രധാന നിക്ഷേപ കരാര്‍.

റിയാദ് റിത്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇത്രയും ഭീമമായ തുകയുടെ വിവിധ നിക്ഷേപങ്ങളില്‍ കരാര്‍ ഒപ്പു വെച്ചതെന്ന് സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ) പറഞ്ഞു. ഈ കരാറുകള്‍ രാജ്യത്തും ലോകമെമ്പാടുമുള്ള നിക്ഷേപകര്‍ക്ക് സഊദി വാഗ്ദാനം ചെയ്യുന്ന അനേകം സാധ്യതകളെയാണ് വ്യക്തമാക്കുന്നതെന്നും സാജിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. സഊദി വിഷന്‍ 2030 അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായാണ് പദ്ധതികളെന്നും ഇതെല്ലം ലോക സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്നും സാജിയ ഗവര്‍ണര്‍ ഇബ്‌റാഹിം അല്‍ ഉമര്‍ പറഞ്ഞു.

സഊദി അറേബ്യ ബിസിനസ്സിനായി മാത്രമല്ല, ഭാവിയിലെ സമ്പദ്‌വ്യവസ്ഥയുമാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ സഊദി ഉയര്‍ന്നതായുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ആഗോള നിക്ഷേപ സാധ്യതകളടക്കം വിവിധ ഘടകങ്ങള്‍ ചര്‍ച്ചയാകുന്ന സമ്മേളനത്തിനു നാളെ സമാപനമാകും. കഴിഞ്ഞ വര്‍ഷം അമേരിക്കയും യൂറോപ്പും പശ്ചിമേഷ്യയുമാണ് സമ്മേളത്തില്‍ സജീവമായത്. എന്നാല്‍, ഇത്തവണ ഇന്ത്യയും ജപ്പാനും റഷ്യയും ആഫ്രിക്കയും യൂറോപ്പും പശ്ചിമേഷ്യയുമാണ് സജീവമാണ്.

ഇന്ത്യന്‍ പ്രധാന മന്ത്രി ഉള്‍പ്പെടെ വിവിധ ലോക നേതാക്കള്‍ പങ്കെടുക്കുന്ന മൂന്നു ദിവസത്തെ നിക്ഷേപ സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ലുലു ഗ്രൂപ്പ് മേധാവി എം എ യൂസഫലിയും പങ്കെടുക്കുന്നുണ്ട്. അമേരിക്കന്‍ ട്രഷറി സിക്രട്ടറി സ്റ്റീവന്‍ മുഷിന്‍, അമേരിക്കന്‍ ഊര്‍ജ്ജ സിക്രട്ടറി റിക് പെറി, ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും മരുമകനായ ജരീദ് കുഷ്‌നര്‍, ജോര്‍ദാന്‍ രാജാവ് അബ്ദുള്ള, ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ, നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി, കെനിയന്‍ പ്രസിഡന്റ് ഉഹുറു കെനിയാത്ത, മുന്‍ ബ്രിട്ടീഷ് പ്രധാനമന്തി ഡേവിഡ് കാമറൂണ്‍ അടക്കമുള്ള വിവിധ ലോക രാജ്യങ്ങളിലെ നേതാക്കളും ഭരണാധികാരികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ മുപ്പതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആറായിരത്തിലധികം നിക്ഷേപകരാണ് പങ്കെടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago