കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും രാജിവച്ചു
നീലേശ്വരം: നീലേശ്വരം സര്‍വിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടപ്പില്‍ തീരദേശ മേഖലയെ അവഗണിച്ച ബ്ലോക്ക് - മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് തൈക്കടപ്പുറം തീരദേശ മേഖലയിലെ കോണ്‍ഗ്രസ് സംഘടന ഭാരവാഹികളും പ്രവര്‍ത്തകരും രാജിവച്ചു. നിലവിലുള്ള ബാങ്ക് ഡയരക്ടറുംനീലേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ കെ.സുകുമാരന്‍,29-ാം വാര്‍ഡ,് കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ നഗരസഭ കൗണ്‍സിലറുമായ കെ.വി ദാമോദരന്‍, 9-ാം വാര്‍ഡ് ബൂത്ത് പ്രസിഡന്റ് എംരഘു, മുപ്പതാം വാര്‍ഡ് ബൂത്ത് പ്രസിഡന്റ് ലീല കൊട്രച്ചാല്‍,12-ാം വാര്‍ഡ് ബൂത്ത് പ്രസിഡന്റ്് ബിജു കൊട്രച്ചാല്‍ എന്നിവരാണ് രാജിവച്ചത്.
രാജിക്കത്ത് ബ്ലോക്ക് - മണ്ഡലം ഭാരവാഹികള്‍ക്ക് കൈമാറിയതായി ഇവര്‍ അറിയിച്ചു. കോണ്‍ഗ്രസ് സ്വാധീനമുള്ള തീരദേശ മേഖലയെ തീര്‍ത്തും അവഗണിച്ച് ബ്ലോക്ക് - മണ്ഡലം നേതൃത്വത്തിന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സംഘടനയെ ഉപയോഗിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുന്നവരെ മാത്രം ഉള്‍പ്പെടുത്തി ബാങ്ക് തെരഞ്ഞെടുപ്പില്‍ നടത്തിയ കള്ളക്കളി അവസാനിപ്പിക്കണമെന്ന് രാജിവച്ചവര്‍ അവശ്യപെട്ടു. ഭാവി പരിപാടികള്‍ ആലോചിക്കുന്നതിന് വ്യാഴാഴ്ച്ച തീരദേശ മേഖലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അനുഭാവികളെയോഗം ചേരുമെന്ന് രാജിവച്ച ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."