പെരിന്തല്‍മണ്ണ നഗരസഭയില്‍ സ്നേഹഭവനം പദ്ധതിക്ക് തുടക്കം
പെരിന്തല്‍മണ്ണ: നഗരസഭയുടെ ജനകീയ കൗണ്‍സിലിന്റെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഇരുപത്തിയഞ്ചിന പരിപാടിയിലെ പദ്ധതിയായ സ്നേഹഭവനം പദ്ധതിക്ക് തുടക്കമായി. 1140 ഭവന രഹിതര്‍ക്ക് വീടുനല്‍കുന്ന ഈ ബൃഹത്തായ പദ്ധതിയുടെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.
സ്നേഹഭവനം പദ്ധതിയില്‍ മൂന്നുവര്‍ഷം കൊണ്ട് വീടില്ലാത്ത എല്ലാവര്ക്കും വീട് നല്‍കും. കേന്ദ്ര ഗവണ്മെന്റിന്റെ അര്‍ബന്‍ ഹൗസിങ്ങ് മിഷനും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 1140 പേര് ഇതിനകം ഗുണഭോക്താക്കളായ ഈ പദ്ധതിയില്‍ ഇനിയും അര്‍ഹരായ ആളുകളെ ഉള്‍പെടുത്താന്‍ വാര്‍ഡുതല സമ്പൂര്‍ണ ഭവന അദാലത്ത് നടത്തും.
ഭവന പദ്ധതിയുടെ ഉദ്ഘാടനം ആദ്യഘട്ട ഗുണഭോക്താക്കള്‍ക്ക് ആദ്യ ഗഡു റെസീപ്റ്റ് കൈമാറിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ലൈഫ് പദ്ധതിയില്‍ ഭവന സമുച്ചയം നിര്‍മിക്കാനായി നഗരസഭ വിലക്ക് വാങ്ങിയ ഭൂമിയുടെ രേഖകള്‍ നഗരസഭാ ചെയര്മാന് എം.മുഹമ്മദ് സലീം മന്ത്രിക്ക് കൈമാറി. മഞ്ഞളാം അലി എം.എല്‍.എ അധ്യക്ഷനായി.
നഗരസഭാ സെക്രട്ടറി കെ.പ്രമോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയര്മാന് എം മുഹമ്മദ് സലീം, വൈസ് ചെയര്മാന് നിഷി അനില്‍ രാജ്, സ്ഥിരസമിതി ചെയര്മാന്മാരായ കെ.സി മൊയ്തീന് കുട്ടി, പി.ടി ശോഭന, പി. ആരിഫ്, എ. രതി, കിഴിശ്ശേരി മുസ്തഫ, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്, വി. രമേശന്, എം.എം സക്കീര്‍ ഹുസൈന്, കെ.ശിവദാസന്‍, പച്ചീരി ഫാറൂഖ്, കെ വിനോദിനി, ചമയം ബാപ്പു, പി.പി അബ്ബാസ്, പ്രൊജക്ട് ഓഫിസര്‍ പി.രാജീവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."