HOME
DETAILS

വസ്ത്രവ്യാപാര കേന്ദ്രത്തില്‍ കവര്‍ച്ച; രണ്ടു പേര്‍ പിടിയില്‍

  
backup
June 24 2017 | 22:06 PM

%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d

വളാഞ്ചേരി: വസ്ത്രവ്യാപാര കേന്ദ്രത്തില്‍ മോഷണം നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. സംഭവത്തിലെ മുഖ്യപ്രതി വിദേശത്തേക്കു കടന്നു. ചാസിയ സില്‍ക്‌സില്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. ഇതുമായി ബന്ധപ്പെട്ടു കടയിലെ ജനറല്‍ മാനാജര്‍ ഉള്‍പ്പെടെ രണ്ടു പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
പൈങ്കണ്ണൂര്‍ ഹില്‍ടോപ്പ് നിലാപറമ്പത്ത് മുഹമ്മദ്കുട്ടി എന്ന ബാപ്പു (41), കാട്ടിപ്പരുത്തി കറ്റംകെട്ടി കുളത്തിനു സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അങ്ങാടിപ്പറമ്പത്ത് ഉമൈര്‍ എന്ന കുഞ്ഞിപ്പ (48) എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ്കുട്ടിക്കു പത്ത് ലക്ഷം രൂപയോളം കടമുണ്ടായിരുന്നു. ഈ പണം മടക്കിനല്‍കുന്നതിനായി ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്നു പണം കവര്‍ച്ച ചെയ്യാന്‍ പദ്ധതിയിടുകയായിരുന്നു.
ഇതിനായി മുഖ്യപ്രതിയായ വിദേശത്തുള്ള സുഹൃത്തിനെ വിളിച്ചുവരുത്തി. പെരുന്നാള്‍ കച്ചവടം നടന്ന രണ്ടു ദിവസത്തെ കളക്ഷന്‍ കടയില്‍ സൂക്ഷിച്ച വിവരം ധരിപ്പിക്കുകയും ഞായറാഴ്ച രാത്രി കട അടച്ചതിനു ശേഷം മുന്‍ധാരണപ്രകാരം മഖ്യപ്രതി സമീപമുള്ള മറ്റൊരു കെട്ടിടത്തിലൂടെ തുണിക്കടയുടെ രണ്ടാംനിലയിലെത്തി ടോയ്‌ലറ്റിന്റ വാതില്‍ തകര്‍ത്ത് അകത്തുകടന്നു 24 ലക്ഷം രൂപ അപഹരിക്കുകയായിരുന്നു.
തുടര്‍ന്നു രണ്ടാം പ്രതിയുടെ വീട്ടിലെത്തി അറിയിച്ച ശേഷം തുക മൂന്നാം പ്രതി ഉമൈറിന്റ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഏല്‍പിച്ചു. തുടര്‍ന്നു മുഖ്യപ്രതി ചെന്നൈ വഴി വിദേശത്തേക്കു കടന്നു.
നഷ്ടപ്പെട്ട തുകയില്‍നിന്ന് 17,46770 രൂപ പൊലിസ് കണ്ടെടുത്തു. വളാഞ്ചേരി സി.ഐ എം.കെ ഷാജി, എസ്.ഐ ബഷീര്‍ സി. ചിറക്കല്‍, എ.എസ്.ഐമാരായ സി.പി ഇഖ്ബാല്‍, പ്രമോദ്, മുരളി, സി.പി.ഒമാരായ ജയപ്രകാശ്, എം.എം അബ്ദുല്‍ അസീസ്, രാജേഷ്, സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  19 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  26 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  41 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago