ജോളിയെയും മാത്യുവിനെയും വീണ്ടും പൊലിസ് കസ്റ്റഡിയില്‍ വിട്ടു
താമരശേരി: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ജോളി, എം.എസ് മാത്യൂ എന്നിവരെ വീണ്ടും പൊലിസ് കസ്റ്റഡിയില്‍ വിട്ടു. ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ നാലു ദിവസത്തേക്കും സിലി വധത്തില്‍ മാത്യുവിനെ മൂന്ന് ദിവസത്തേക്കുമാണ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ പതിനൊന്ന് മണിയോടെയാണ് കൂടത്തായി കൊലക്കേസ് പ്രതികളായ ജോളി, മാത്യു എന്നിവരെ താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ആല്‍ഫൈന്‍ കൊലക്കേസില്‍ ജോളിയെയും സിലി വധക്കേസില്‍ മാത്യുവിനെയും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
14 ദിവസം കസ്റ്റസിയില്‍ വേണമെന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ജോളിയുടെ അഭിഭാഷകന്‍ കെ. ഹൈദര്‍ ഇതിനെ ശക്തമായി എതിര്‍ത്തു. സാധാരണ അപകട മരണങ്ങള്‍ പോലും ജോളിയുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും രണ്ട് ദിവസത്തേക്ക് മാത്രമെ കസ്റ്റഡിയില്‍ വെക്കാവൂ എന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ജോളിയെ നാല് ദിവസത്തെയും സിലി വധക്കേസില്‍ മാത്യുവിനെ മൂന്ന് ദിവസത്തെയും പൊലിസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.
തെളിവെടുപ്പിനായി കട്ടപ്പനയിലും കോയമ്പത്തൂരിലും പ്രതികളെ കൊണ്ടു പോകുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അതേസമയം അടുത്ത മാസം ഏഴിന് ഷാജുവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി കോഴിക്കോട്ടെ കോടതി മുന്‍പാകെ ഹാജരാവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോളിയുടെ രണ്ട് മക്കളുടെ മൊഴി നവംബര്‍ ഒന്നിന് രേഖപ്പെടുത്തും. സിലിയുടെ സഹോദരന്‍ സിജോയുടെ മൊഴി നവംബര്‍ രണ്ടിനും രേഖപ്പെടുത്തും. കുന്ദമംഗലം മജിസ്‌ട്രേറ്റിന് മുന്‍പാകെ ആണ് ഈ മൊഴികള്‍ രേഖപ്പെടുത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."