അനധികൃത മണലെടുപ്പ്: പുതുപൊന്നാനി തീരത്തെ മണല്‍തിട്ട നശിക്കുന്നു
പൊന്നാനി: അനധികൃത മണലെടുപ്പ് മൂലം പുതുപൊന്നാനി തീരത്തെ തുരുത്ത് നശിക്കുന്നു.
പുതുപൊന്നാനി അഴിമുഖത്ത് ഇനി അവശേഷിക്കുന്ന മണല്‍തിട്ട കൂടി ഇല്ലാതായാല്‍ പാരിസ്ഥിതികമായി കനത്ത നാശമാണ് ഉണ്ടാക്കുക. ഈ മണല്‍തിട്ട ഇപ്പോള്‍ മണല്‍ കടത്തുകാരുടെ ഭീഷണിയിലാണ്. ഒരുപാടു മണല്‍ ഇപ്പോള്‍ തന്നെ ഇവിടെനിന്ന് എടുത്ത് കൊണ്ട് പോയിട്ടുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
മത്സ്യത്തൊഴിലാളികള്‍ അവരുടെ വള്ളങ്ങള്‍ കയറ്റി വെക്കുവാനും മറ്റും ആശ്രയിക്കുന്നത് ഈ പ്രദേശത്താണ്. ഇതും കൂടി അപ്രത്യക്ഷമായാല്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. അതുമൂലം കടല്‍ വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് വരുകയും ഗുരുതരമായ കുടിവെള്ള പ്രശ്‌നങ്ങള്‍ നേരിടാനും പരിസ്ഥിതി ആഘാതം സൃഷ്ടിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഈ പ്രദേശത്തെ മണല്‍തിട്ട സംരക്ഷിത മേഖലയാക്കി ബന്ധപ്പെട്ട അധികൃതര്‍ പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇനി ഏതാനും അടി അകലെ കൂടി മണല്‍ എടുത്ത് കഴിഞ്ഞാല്‍ ഉപ്പു വെള്ളം കയറുകയും കടലിന്റെ തിരമാലകളുടെ ശക്തി മൂലം മണല്‍ തിട്ടകള്‍ ഇടിയുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വിവിധ പരിസ്ഥിതി സംഘടനകളും മുന്നറിയിപ്പ് നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."