മലയോര മേഖലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം
നിലമ്പൂര്‍: പ്രളയക്കെടുതിയില്‍ കാര്‍ഷിക മേഖലയിലുണ്ടായ കോടികളുടെ നഷ്ടങ്ങള്‍ക്ക് പുറമെ പ്രധാന സാമ്പത്തിക സ്രോതസായ റബറിനുണ്ടായ വിലയിടിവും മലയോര മേഖലയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പച്ചക്കറി കൃഷിയും നേന്ത്രവാഴ കൃഷിയും വ്യാപകമായി നശിച്ചിരുന്നു. മലയോരത്തെ പ്രധാന കൃഷികളില്‍ ഒന്നായ കമുങ്ങ് കൃഷിയും ഇക്കുറി നഷ്ടത്തിലാണ്. കനത്ത മഴയില്‍ 60 ശതമാനം അടക്കയും കൊഴിഞ്ഞു വീണു.
അടക്കക്ക് വില ഉണ്ടെങ്കിലും മുന്‍വര്‍ഷം ലഭിച്ചതിന്റെ മുന്നില്‍ ഒന്ന് ആദായം മാത്രമാണുള്ളത്. പ്രളയത്തില്‍ വേരുകള്‍ വ്യാപകമായി ചീഞ്ഞതും ഇലകള്‍ പൊഴിഞ്ഞതും മൂലം റബറിന് കഴിഞ്ഞ വര്‍ഷം ഇതെ കാലയളവില്‍ ലഭിച്ചതിന്റെ പകുതി പാലു പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക മേഖലയുടെ തളര്‍ച്ചഭൂമി ഇടപാടുകളെയും ബാധിച്ചു. 45 ലക്ഷം വരെ ഏക്കറിന് വില ഉണ്ടായിരുന്ന റബര്‍ തോട്ടങ്ങള്‍ 25 ലക്ഷത്തിനു പോലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയിലാണ്.
വ്യാപാര മേഖലയിലും ഇതിന്റെ പ്രതിഫലനമുണ്ട്. പലചരക്ക് കടകളില്‍ പോലും കച്ചവടം കുറഞ്ഞു. മലയോര മേഖലയില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ എണ്ണവും പെരുകുകയാണ്. ഗള്‍ഫിലെ പ്രതിസന്ധി കൂടി നഷ്ടമായതോടെ മലയോര ഗ്രാമങ്ങള്‍ ഏറെ പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."