നോട്ട് നിരോധനം വലിയ മണ്ടത്തരമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി. രംഗരാജന്. 'കള്ളപ്പണം ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെയാണ് നോട്ടുനിരോധനം നടപ്പാക്കിയത്. അത് ശരിയായ രീതിയില്‍ നടപ്പാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പുതിയ നോട്ടുകള്‍ ആവശ്യത്തിന് തയാറാക്കിയ ശേഷമാണ് നിരോധനമെങ്കില്‍ പ്രശ്നം ഇത്ര വഷളാവുമായിരുന്നില്ല. എല്ലാമുണ്ടായത് പഴയ കറന്‍സികള്‍ കൈമാറുകയും പുതിയ കറന്‍സികള്‍ ലഭിക്കാതിരിക്കുകയും ചെയ്തതിനാലാണെന്നും ദേശീയ പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനംമൂലം വലിയ വിഭാഗം കുറഞ്ഞ വരുമാനക്കാരുടെ ജോലി നഷ്ടപ്പെട്ടു. നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കിയാലും അല്ലെങ്കിലും അതിന്റെ നടത്തിപ്പ് വളരെ മോശമായിരുന്നു. അതൊരു ദുരന്തമായിരുന്നുവെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."