HOME
DETAILS

ശ്രീനഗറിലെ മസ്ജിദുല്‍ ജാമിഅ അടഞ്ഞിട്ട് 12 വെള്ളിയാഴ്ചകള്‍

  
backup
October 29 2019 | 18:10 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b4%97%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%9c%e0%b4%bf%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be

 

ശ്രീനഗര്‍: ഓഗസ്റ്റ് അഞ്ചിന് ജമ്മുകശ്മിരിന്റെ പ്രത്യേക അവകാശം സംബന്ധിച്ച 370ാം വകുപ്പ് എടുത്തുകളഞ്ഞതിന് ശേഷം ഇതുവരെ തുടര്‍ച്ചയായി 12 വെള്ളിയാഴ്ചകളില്‍ അടഞ്ഞുകിടന്ന് ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ മസ്ജിദുല്‍ ജാമിഅ. ജുമുഅ ദിവസം 12 ആഴ്ചയായി വിശ്വാസികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ടിരിക്കുകയാണ് മധ്യ ശ്രീനഗറിലെ നൊവാത്തയില്‍ സ്ഥിതിചെയ്യുന്ന ജാമിഅ മസ്ജിദ്. കമ്പിവേലികള്‍കൊണ്ട് തടസം സൃഷ്ടിച്ച് പള്ളിക്ക് ചുറ്റുമുള്ള മുഴുവന്‍ ഗേറ്റുകളും ജില്ലാ ഭരണകൂടം അടച്ചിട്ടിരിക്കുകയാണ്. പള്ളിക്കുചുറ്റും സായുധസേനയുടെ കാവലുമുണ്ട്.
ബാദുഷ രാജാവിന്റെ പിതാവ് സുല്‍ത്താന്‍ സിക്കന്തര്‍ പതിനാലാം നൂറ്റാണ്ടിലാണ് പള്ളി നിര്‍മിച്ചത്. അതിനുശേഷം അഞ്ചുതവണ പള്ളി മോടിപിടിപ്പിച്ചു. 17ാം നൂറ്റാണ്ടില്‍ ഔറംഗസീബിന്റെ കാലത്താണ് അവസാന പണികള്‍ നടന്നത്.
കശ്മിരിലെ ഏറ്റവും പ്രധാനപ്പെട്ട പള്ളിയായാണ് ഇതുപരിഗണിക്കുന്നത്. സെന്‍ട്രല്‍ ശ്രീനഗറിലെ ടൂറിസ്റ്റ് ലക്ഷ്യങ്ങളിലൊന്ന് കൂടിയാണിത്.
സാധാരണ ജുമുഅ നിസ്‌കാരത്തിനുശേഷം ജാമിഅ മസ്ജദിനുസമീപം സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളും മുദ്രാവാക്യങ്ങളും പതിവാണ്.
ഹുര്‍രിയ്യത്തിന്റെ തീപ്പൊരി നേതാവ് മിര്‍വാഈസ് ഉമര്‍ ഫാറൂഖാണ് പള്ളിയില്‍ ജുമുഅക്ക് നേതൃത്വം നല്‍കാറുള്ളത്. ഇദ്ദേഹത്തിന്റെ ഖുതുബ കേള്‍ക്കാനായി മാത്രം പള്ളിയില്‍ നിസ്‌കരിക്കാനെത്തുന്നവരുമുണ്ട്. മറ്റു കശ്മിരി നേതാക്കളെ പോലെ ഓഗസ്റ്റ് അഞ്ചുമുതല്‍ മിര്‍വാഈസും തടങ്കലിലാണ്.
പള്ളിയിലേക്കുള്ള റോഡുകള്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും ഇതിലൂടെയുള്ള വാഹനസഞ്ചാരം അത്യപൂര്‍വമാണ്. അപൂര്‍വമായി കാല്‍നടയാത്രക്കാരെ മാത്രമാണ് ഇവിടെ കാണാറുള്ളത്.
ഇടക്കിടെ സായുധസേന റോന്തുചുറ്റും. പള്ളിയുടെ പരിസര പ്രദേശത്തെ നിരവധി യുവാക്കളും തടവിലാണ്. ഇവരില്‍ പലര്‍ക്കെതിരേയും പൊതുസുരക്ഷാനിയമം (പി.എസ്.എ) അടക്കമുള്ളവ ചുമത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago