HOME
DETAILS

ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണം: ആശങ്ക ഒഴിയാതെ നാട്ടുകാര്‍

  
backup
November 20 2018 | 04:11 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%86%e0%b4%95

കക്കട്ടില്‍: ഹര്‍ത്താല്‍ ദിനത്തില്‍ അമ്പലകുളങ്ങരയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസിനെയും മരുമകള്‍ സാനിയോ മനോമിയെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഉണ്ടായ സംഭവങ്ങള്‍ നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
സംഭവത്തില്‍ പ്രതികളായവരെ അറസ്റ്റ് ചെയ്തതിനു ശേഷം മലയാട പൊയില്‍ ഭാഗത്ത് വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും രാത്രികാലങ്ങളിലെ ബോംബ് സ്‌ഫോടനങ്ങളും ആശങ്ക ഇരട്ടിയാക്കിയിരിക്കുകയാണ്. രാത്രികാലങ്ങളിലെ സ്‌ഫോടന ശബ്ദങ്ങള്‍ക്ക് പുറമെ നവമാധ്യമങ്ങളിലൂടെയുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ക്രമസമാധാനം ഉറപ്പാക്കാന്‍ പൊലിസ് പട്രോളിങ് ശക്തമാക്കലും വാഹന പരിശോധനകളും ആവശ്യമാണ്.
കേസില്‍ ഉള്‍പ്പെട്ട മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം കുറ്റ്യാടി സി.ഐ എന്‍. സുനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തിതിരുന്നു. മേഖലയില്‍ പൊലിസ് റെയ്ഡ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. മേഖലയില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറഞ്ഞു വരുന്ന ഘട്ടത്തിലാണ് സംഘര്‍ഷമരങ്ങേറിയത്. നാദാപുരം, കുറ്റ്യാടി മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷം പ്രദേശത്തിനുണ്ടാക്കിയ പേരുദോഷം മാറി വരുന്നതിനിടയിലുണ്ടായ ഏറ്റുമുട്ടലുകള്‍ വ്യാപകമാവാതിരിക്കാനുള്ള നടപടികള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പൊലിസില്‍ നിന്നും ഉണ്ടാവണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശക്തമായ ഇടപെടലിലൂടെ മാത്രമെ സമാധാനം തകര്‍ക്കാനുള്ള നീക്കം തടയാനാവൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago
No Image

പരോളിന്റെ അവസാന ദിനം; കൊലക്കേസ് പ്രതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago