ജനന-മരണ രജിസ്‌ട്രേഷന് ഇനി ആധാര്‍ വേണ്ട
കൊണ്ടോട്ടി: സംസ്ഥാനത്ത് ജനന -മരണ രജിസ്‌ട്രേഷന് അപേക്ഷകരില്‍ നിന്ന് ആധാര്‍കാര്‍ഡ് ഹാജരാക്കേണ്ടതില്ലെന്ന് തദ്ദേശ സ്ഥാപന രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം.
മരണ രജിസ്‌ട്രേഷന് വരുന്നവര്‍ മരിച്ചയാളുടേയും അപേക്ഷകന്റെയും ആധാര്‍ കാര്‍ഡ് തെളിവായി ഹാജരാക്കണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയത്.
ജനന -മരണ രജിസ്‌ട്രേഷനില്‍ ആധാര്‍ കാര്‍ഡ് നല്‍കുന്നതു വഴി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നത് കണ്ടെത്തിയതോടെയാണ് പുതിയ നിര്‍ദേശം.
മരിച്ചവരുടെ ആധാര്‍ കാര്‍ഡ് പ്രയോജനപ്പെടുത്തിയാണ് ദുരുപയോഗങ്ങള്‍ കണ്ടെത്തിയത്.
ജനന-മരണ രജിസ്‌ട്രേഷന്‍ ഡാറ്റാബെയിസില്‍ ആധാര്‍ കാര്‍ഡ് സൂക്ഷിക്കാനോ രേഖയായി പ്രിന്റ് ചെയ്‌തെടുക്കാനോ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശത്തിലല്ലാതെ ജനന- മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് അപേക്ഷകന് തിരിച്ചറിയില്‍ രേഖയായി ആധാര്‍ ഹാജരാക്കാന്‍ അനുമതിയുണ്ട്.
ഇത്തരത്തില്‍ ഹാജരാക്കുന്ന ആധാര്‍ കാര്‍ഡിന്റെ ആദ്യ എട്ട് അക്കങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കറുത്ത മഷി കൊണ്ട് മറച്ചു വേണം രേഖയായി സമര്‍പ്പിക്കാന്‍.
ആവശ്യമെങ്കില്‍ ആധാര്‍ കാര്‍ഡ് നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ മാത്രം സൂക്ഷിക്കുകയോ പ്രിന്റ് ചെയ്യുകയോ ചെയ്യാനും രജിസ്ട്രാര്‍മാര്‍ക്ക് അനുമതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."