ആയിരം മോദിമാര്‍ വന്നാലും ജനമനസില്‍ ഇന്ദിര ജീവിക്കും: എം.എം ഹസ്സന്‍
കോഴിക്കോട്: ആയിരം നരേന്ദ്ര മോദി കടന്നുവന്നാലും ഇന്ത്യയിലെ ജനമനസുകളില്‍ നിന്ന് ഒരിക്കലു മാഞ്ഞുപോകാത്ത നാമമാണ് ഇന്ദിരാ ഗാന്ധിയുടേതെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സ്വന്തം ജീവിതം ത്യജിച്ച ഇന്ദിരാഗാന്ധിയെ യഥാവിധം അനുസ്മരിക്കാന്‍ പോലും തയാറാവാത്ത മോദി എന്ത് രാജ്യസ്‌നേഹമാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഇന്ദിരാ ഗാന്ധിയുടെ 101-ാം ജന്മവാര്‍ഷികം ഡി.സി.സി യില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ നെഹ്‌റുകുടുംബത്തിന് തീറെഴുതി കൊടുത്തുവെന്നാണ് ചിലരുടെ അഭിപ്രായപ്രകടനങ്ങള്‍.
രാജ്യത്തിനു വേണ്ടി ജീവത്യാഗം നല്‍കിയവരുടെ കുടുംബത്തെ ജനങ്ങളാണ് അധികാരത്തിലേറ്റിയത്. ഇന്ദിരാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും തമസ്‌കരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് ഇന്നു നടക്കുന്നത്. അദ്വാനിയെ പിറകില്‍നിന്ന് കുത്തി മലര്‍ത്തിയിടിച്ച് പ്രധാനമന്ത്രി സ്ഥാനത്തു വന്നയാളാണ് നരേന്ദ്ര മോദി. എന്നാല്‍ കോടിക്കണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമ്മര്‍ദം ചെലുത്തിയതിലൂടെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് ഭരണം ഏറ്റെടുക്കുന്നത്.
ഹിന്ദുത്വത്തിന്റെ പേരില്‍ മഹാത്മാഗാന്ധിയെയും സര്‍ദാര്‍ വല്ലഭായ് പട്ടേലനെയും പുകഴ്ത്തുകയും നെഹ്‌റുവിനെ ഇകഴ്ത്തുകയുമാണ് മോദി ചെയ്യുന്നത്. ശബരിമലയിലെ യുവതി പ്രവേശനത്തില്‍ ബി.ജെ.പിയുടേത് ഹിന്ദുത്വ നിലപടല്ല, മറിച്ച് തെരഞ്ഞെടുപ്പ് സമീപനം മാത്രമാണ്. ആചാരങ്ങളും മതസ്വതന്ത്ര്യവും പൂര്‍ണമായി അംഗീകരിച്ച നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെ പാതയിലൂടെയാണ് കോണ്‍ഗ്രസ് മുന്നോട്ടു നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് അധ്യക്ഷനായി. ഡി.സി.സി മുന്‍ പ്രസിഡന്റ് കെ.സി അബു, മുന്‍ മന്ത്രി എം.ടി പത്മ, കെ.പി.സി.സി സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാര്‍, കെ.പി.സി.സി നിര്‍വാഹകസമിതി അംഗങ്ങളായ യു.വി ദിനേശ് മണി, കെ.പി ബാബു, കെ.വി സുബ്രഹ്മണ്യന്‍, പി. രാധാകൃഷ്ണന്‍, കളരിയില്‍ രാധാകൃഷ്ണന്‍, ഇ.വി ഉസ്മാന്‍കോയ, പാലകണ്ടി മൊയ്തീന്‍ അഹമ്മദ്, പി.എം അബ്ദുറഹ്മാന്‍, പി.യു ബിനീഷ് കുമാര്‍, എന്‍. ഷെറിള്‍ ബാബു, ഉഷാ ഗോപിനാഥ്, ബേബി പയ്യാനക്കല്‍, ഫൗസിയ അസീസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."