പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍; പുനര്‍നിര്‍മാണം ഉടന്‍ തുടങ്ങും
കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന ജില്ലയിലെ പ്രധാന റോഡുകളുടെ പുനരുദ്ധാരണം ഉടന്‍ തുടങ്ങും. നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം 23ന് കല്‍പ്പറ്റയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും.
പ്രധാന റോഡുകളായ കല്‍പ്പറ്റ-വാരാമ്പറ്റ, കണിയാമ്പറ്റ-മീനങ്ങാടി, മേപ്പാടി-ചൂരല്‍മല റോഡുകള്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയാണ് പുനര്‍നിര്‍മിക്കുന്നത്. ചുങ്കം ജങ്ഷനില്‍ ദേശീയപാത 766ല്‍ തുടങ്ങി പടിഞ്ഞാറത്തറയില്‍ അവസാനിക്കുന്ന സംസ്ഥാന പാത വിഭാഗത്തില്‍പ്പെടുന്ന കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് കല്‍പ്പറ്റ നഗരസഭയെയും വെങ്ങപ്പള്ളി, പൊഴുതന, തരിയോട്, പടിഞ്ഞാറത്തറ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്നു. ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ള റോഡിന്റെ ആകെ നീളം 17.725 കിലോമീറ്ററാണ്. മാനന്തവാടി-കല്‍പ്പറ്റ സംസ്ഥാന പാതയിലെ പച്ചിലക്കാട് ജങ്ഷനില്‍ തുടങ്ങി മീനങ്ങാടിയില്‍ ദേശീയപാത 766ല്‍ അവസാനിക്കുന്നതാണ് കണിയാമ്പറ്റ-മീനങ്ങാടി റോഡ്. കണിയാമ്പറ്റ, പൂതാടി, മൂട്ടില്‍, മീനങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന് 12.800 കിലോമീറ്റര്‍ നീളമുണ്ട്. മേപ്പാടിയില്‍ കോഴിക്കോട്-വൈത്തിരി-ഗൂഡല്ലൂര്‍ സംസ്ഥാന പാതയില്‍ തുടങ്ങി ചൂരല്‍മലയില്‍ അവസാനിക്കുന്ന മേപ്പാടി-ചൂരല്‍മല റോഡും ടൂറിസത്തിന് ഏറെ പ്രാധാന്യമുള്ളതാണ്. പ്രധാന ജില്ലാ റോഡുകളുടെ വിഭാഗത്തില്‍ വരുന്ന ഈ റോഡിന്റെ നീളവും 12.800 കിലോമീറ്ററാണ്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ നിര്‍ദേശപ്രകാരം ഈ റോഡുകളുടെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."