യു.എസിന് എവിടെയും ആക്രമണം നടത്താന്‍ കഴിയും: പ്രതിരോധ സെക്രട്ടറി
സിറിയയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം ആര്‍ക്കും വിട്ടുകൊടുക്കില്ല
വാഷിങ്ടണ്‍: യു.എസ് സേനക്ക് എവിടെയും ഏതു സമയവും ആക്രമണം നടത്താന്‍ കഴിയുമെന്നതിന്റെ തെളിവാണ് ലോകത്തെ വിറപ്പിച്ച ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിക്കെതിരായ സൈനിക നടപടിയെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍. ബഗ്ദാദിയെ കൊലപ്പെടുത്തിയത് എത്ര ശ്രമകരമായിരുന്നെന്ന ചോദ്യത്തിന് പെന്റഗണില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എവിടെയും എത്താനുള്ള അവിശ്വസനീയമായ കരുത്ത് യു.എസ് സേനക്കുï്. ഭീകരര്‍ ഇത് ഓര്‍ക്കുന്നത് നന്ന്. ഇതിനു മുമ്പും പലതവണ യു.എസ് സേന ഇക്കാര്യം തെളിയിച്ചതാണ്- എസ്പര്‍ കൂട്ടിച്ചേര്‍ത്തു. കൊടും ഭീകരനായ ബഗ്ദാദിയെ കïെത്തിയതും വധിച്ചതും യു.എസ് വര്‍ഷങ്ങളായി നടത്തിവന്ന രഹസ്യനീക്കങ്ങളുടെ ഫലമായാണ്. ഏറെ ശ്രമകരമായ ഈ സൈനികനടപടിക്കിടെ ഒരു യു.എസ് കമാന്‍ഡോ പോലും കൊല്ലപ്പെട്ടിട്ടില്ല എന്നത് ഓര്‍ക്കണം. ബഗ്ദാദി കൊല്ലപ്പെട്ടെങ്കിലും സിറിയയിലെ സ്ഥിതി സങ്കീര്‍ണമായി തുടരുകയാണ്. മേഖലയുടെ നിയന്ത്രണം നേടാനും വിഭവങ്ങള്‍ കൈക്കലാക്കാനുമായി നിരവധി സായുധ സംഘങ്ങളും രാജ്യങ്ങളും ശ്രമിക്കുന്നുï്.
അതേസമയം യു.എസിനു പുറത്ത് എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട് പൊലിസായി മാറാന്‍ ഞങ്ങള്‍ക്കു താല്‍പര്യമില്ല. സിറിയയില്‍ ഐ.എസിനെ പരാജയപ്പെടുത്തുക എന്നതായിരുന്നു 2014 മുതല്‍ ഞങ്ങളുടെ ലക്ഷ്യം. സിറിയയില്‍ ശേഷിക്കുന്ന യു.എസ് സൈനികര്‍ എസ്.ഡി.എഫുമായി ചേര്‍ന്ന് ഭീകരവിരുദ്ധ നടപടികള്‍ തുടരും. ഇതിനു പുറമെ ഉത്തരകിഴക്കന്‍ സിറിയയിലെ എണ്ണപ്പാടങ്ങളുടെ നിയന്ത്രണം യു.എസിന്റെ കൈയിലായിരിക്കുമെന്നും എസ്പര്‍ വ്യക്തമാക്കി.
സൈനിക നടപടിക്കിടെ രïുപേരെ പിടികൂടി
വാഷിങ്ടണ്‍: സിറിയയിലെ ഇദ്‌ലിബില്‍ ബഗ്ദാദിയെ പിടികൂടാനായി നടത്തിയ സൈനികനടപടിക്കിടെ രïുപേരെ യു.എസ് സേന പിടികൂടിയതായി സംയുക്ത സേനാ മേധാവി മാര്‍ക് മില്ലെ പറഞ്ഞു. അതേസമയം പിടിയിലായവര്‍ക്ക് ബഗ്ദാദിയുമായുള്ള ബന്ധമെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
അവസാന സമയത്ത് ബഗ്ദാദി കരയുകയും ആവലാതി പറയുകയും ചെയ്‌തെന്ന ട്രംപിന്റെ പ്രതികരണം മില്ലെ ഉറപ്പിച്ചു പറഞ്ഞില്ല. ട്രംപിന് ഈ വിവരങ്ങള്‍ കിട്ടിയത് എവിടെനിന്നെന്ന് തനിക്കറിയില്ലെന്നും ഒരുപക്ഷേ യൂനിറ്റ് അംഗങ്ങളില്‍ നിന്ന് നേരിട്ട് കിട്ടിയതാവാമെന്നും അദ്ദേഹം പറഞ്ഞു.
ബഗ്ദാദിയുടെ വലംകൈ
അബുല്‍ഹസനും കൊല്ലപ്പെട്ടു
ദമസ്‌കസ്: സിറിയയില്‍ യു.എസ് നടത്തിയ മറ്റൊരു സൈനിക നടപടിയില്‍ ഐ.എസ് തലവന്‍ ബഗ്ദാദിയുടെ വലംകൈയും ഐ.എസ് വക്താവുമായ അബുല്‍ ഹസന്‍ അല്‍ മുഹാജിര്‍ കൊല്ലപ്പെട്ടതായി യു.എസ്. യു.എസ് സേനയും കുര്‍ദ് സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സിറിയന്‍ കുര്‍ദ് സേനയായ എസ്.ഡി.എഫിന്റെ ജനറല്‍ കമാന്‍ഡര്‍ മസ്‌ലൂം അബ്ദി പറഞ്ഞു. ബഗ്ദാദിക്കെതിരായ സൈനികനടപടിയുടെ തുടര്‍ച്ചയായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഗ്ദാദിയുടെ പകരക്കാരനാവേïയാളെയും വധിച്ചതായി ഇന്നലെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."