HOME
DETAILS

സാമ്പത്തിക ചിലവ് ക്ഷേത്രകലയില്‍ കുട്ടികളെ പിന്നോട്ടടുപ്പിക്കുന്നു

  
backup
November 20 2018 | 04:11 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0

തോമാട്ടുചാല്‍: സ്‌കൂള്‍ കലോത്സവങ്ങളില്‍ ക്ഷേത്രകലയില്‍ മത്സരാര്‍ഥികള്‍ കുറയുന്നു.
സാമ്പത്തിക ചിലവാണ് ഇതിന് പ്രധാന കാരണം. കലോത്സവ വേദികളില്‍ മറ്റ് കലകളിലെ മത്സരാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കുന്നില്ലതാണ് മറ്റൊരു കാരണം. മറ്റ് കലകളില്‍ ചെറിയ തെറ്റുകള്‍ സംഭവിച്ചാലും കുട്ടികള്‍ക്ക് എ ഗ്രേഡ് ലഭിക്കുമ്പോള്‍ കണിശമായ വിധിനിര്‍ണയമാണ് ക്ഷേത്രകലകളില്‍ നടക്കുന്നത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ പല കുട്ടികള്‍ക്കും ഗ്രേഡുകള്‍ കുത്തനെയിടിഞ്ഞതും കുട്ടികളെ ക്ഷേത്രകലയില്‍ നിന്ന് അകറ്റാന്‍ കാരണമായെന്ന് കഥകളി അഭ്യസിക്കുന്നവര്‍ പറയുന്നു. ജില്ലാ കലോത്സവത്തില്‍ ക്ഷേത്ര കലകളായ കഥകളി, ഓട്ടംതുള്ളല്‍, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത് എന്നിവയില്‍ മത്സരിക്കാനെത്തിയത് ആകെ 12 പേരാണ്. ഇതില്‍ നങ്ങ്യാര്‍കൂത്തിനും ചാക്യാര്‍കൂത്തിനും ഒരു മത്സരാര്‍ഥി മാത്രമാണുണ്ടായത്.
അതും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി. കഥകളിക്കും ഓട്ടന്‍തുള്ളലിലും രണ്ട് വിഭാഗങ്ങളിലുമായി അഞ്ച് ടീമുകളാണ് മത്സരിക്കാനെത്തിയത്. കുട്ടികളെയും രക്ഷിതാക്കളെയും ഈ കലയില്‍ നിന്ന് പിന്നോട്ടടുപ്പിക്കുന്നതിന്റെ പ്രധാന കാരണം സാമ്പത്തിക ചിലവ് തന്നെയാണെന്നാണ് പരിശീലകര്‍ പറയുന്നത്. കഥകളിക്ക് ഒരു ടീമിനെ മൂന്ന് വേദികളിലും കൂടി എത്തിക്കാന്‍ വരുന്ന് ചിലവ് ഒന്നരലക്ഷത്തിന് മുകളിലാണ്. 10 ആളുകള്‍ അണിയറയില്‍ പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമെ മത്സരാര്‍ഥിക്ക് വേദിയില്‍ ആടാനാവൂ.
പ്രധാനമായും രണ്ട്, നാല് ആളുകളാണ് കഥകളിയാടുക. എന്നാല്‍ നാലുപേര്‍ക്ക് ആടാനുള്ള പാട്ടുകള്‍ വളരെ വിരളമായതിനാല്‍ രണ്ടുപേരെയാണ് ഭൂരിഭാഗവും വേദിയിലെത്തിക്കുന്നത്. ഇതുകൊണ്ട് തന്നെ ഇവര്‍ക്കുള്ള സാമ്പത്തിക ബാധ്യതയും അധികരിക്കുകയാണ്. മറ്റ് ക്ഷേത്ര കലകളുടെയും അവസ്ഥ മറിച്ചല്ലെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  21 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago