കല്ലുകടിയായി വീണ്ടും വിധികര്‍ത്താക്കള്‍ക്കെതിരേ ആരോപണം
തോമാട്ടുചാല്‍: വിധികര്‍ത്താക്കള്‍ക്കെതിരേ ആദ്യദിനത്തിലെ ആരോപണങ്ങളുടെ തുടര്‍ക്കഥ രണ്ടാംദിനവും.നൃത്തയിനങ്ങളിലെ വിധികര്ത്താക്കള്ക്കെതിരേയാണ് ഇന്നലെയും ആരോപണമുയര്‍ന്നത്. ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്ത മത്സരത്തിന്റെ വിധി അറിയിച്ചതോടെ മത്സരാര്ഥികളില് ഒരാളുടെ രക്ഷിതാക്കളും അധ്യാപകരും വിധികര്‍ത്താക്കള്‍ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ മത്സരത്തില്‍ രണ്ടാംസ്ഥാനത്തായിരുന്ന മത്സരാര്ഥിയാണ് അപ്പീലിലൂടെയെത്തി ജില്ലയില്‍ ഒന്നാംസ്ഥാനത്തെത്തിയത്. ഇതോടെ ഉപജില്ലയിലെ ഒന്നാംസ്ഥാനക്കാരിയുടെ രക്ഷിതാക്കളും അധ്യാപകരും രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള കാരണം തിരക്കി വിധികര്‍ത്താക്കള്‍ക്ക് സമീപത്തെത്തി. ഇതിന് മറുപടി നല്കാന് തയാറല്ലെന്ന നിലപാടില്‍ വിധികര്‍ത്താക്കളും ഉറച്ച് നിന്നു. ഇതോടെ സംഭവം വാക്കേറ്റത്തിലേക്കെത്തി. ഇതോടെ പൊലിസ് ഇടപെട്ട് രക്ഷിതാക്കളെ സ്ഥലത്ത് നിന്ന് നീക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നത്തിന് അയവ് വന്നത്. പ്രതിഷേധവുമായി രക്ഷിതാക്കള്‍ പ്രോഗ്രാം കമ്മിറ്റി ഓഫിസിലുമെത്തി. എന്നാല്‍ വിധി കര്‍ത്താക്കളുടെ മുഴുവന്‍ ഉത്തരവാദിത്തവും ഡി.ഡി.ഇക്കാണെന്ന് പറഞ്ഞ് പ്രോഗ്രാം കമ്മിറ്റിയിലെ അധ്യാപകര്‍ രക്ഷിതാക്കളെ പിരിച്ച് വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."